Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നിതിൻ രാജിൻ്റെ മരണത്തിലെ പ്രതിഷേധ ഹർത്താൽ ശക്തം; കെഎസ്ആർടിസി ബസുകൾ തടഞ്ഞു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: നിതിൻ രാജ് ആക്ഷൻ കൗൺസിൽയും വിവിധ ദളിത് സംഘടനകളും ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹർത്താൽ ഇന്ന് ആരംഭിച്ചു. കേരളം മുഴുവൻ രാവിലെ ആറുമണി മുതൽ വൈകിട്ട് ആറുമണിവരെയാണ് ഹർത്താൽ നടക്കുന്നത്. തിരുവനന്തപുരo തമ്പാനൂർ, നെടുമങ്ങാട്, കഴക്കൂട്ടം കണിയാപുരം എന്നിവിടങ്ങളിൽ ഹർത്താൽ അനുകൂലികൾ കെഎസ്ആർടിസി ബസുകൾ തടഞ്ഞു. ഡിപ്പോകൾക്ക് സമീപം പ്രതിഷേധം ശക്തമായി. ചില സ്ഥലങ്ങളിൽ പോലീസ് ഇടപെട്ട് വാഹനങ്ങൾ കടത്തിവിട്ടു. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും സമാന പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്തു.

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് ബിഡിഎസ് വിദ്യാർത്ഥിയായ നിതിൻ രാജിന്റെ മരണത്തിലെ ദുരൂഹത നീക്കണം എന്നതാണ് ഹർത്താലിന്റെ പ്രധാന ആവശ്യം. ഉത്തരവാദിൾക്കെതിരെ കൊലക്കുറ്റം ചുമത്തണം എന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു. ഹർത്താലിൽനിന്ന് അവശ്യ സേവനങ്ങളെയും തൃശ്ശൂർ വെടിക്കെട്ട് അപകടം നടന്ന പ്രദേശത്തെയും ഒഴിവാക്കിയിട്ടുണ്ട്.

നിതിൻ രാജിന്റെ കുടുംബത്തിന് 10 കോടി രൂപ നഷ്ടപരിഹാരം നൽകണം, കോളേജിന്റെ അംഗീകാരം റദ്ദാക്കണം, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിവിവേചനം അവസാനിപ്പിക്കാൻ നിയമം നടപ്പാക്കണം, കണ്ണൂർ എസ്.പി.യെ പുറത്താക്കണം തുടങ്ങിയ ആവശ്യങ്ങളും ആക്ഷൻ കൗൺസിൽ മുന്നോട്ടുവച്ചു.

Recent News

Advertisement
WhiteswanTV Footer