Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വനഭൂമി വിട്ടുനൽകൽ; വനവത്‌കരണമുറപ്പാക്കുന്നതിൽ ഉത്തരമില്ലാതെ പരിസ്ഥിതി മന്ത്രാലയം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: വികസനപദ്ധതികൾക്കായി സംരക്ഷിത വനഭൂമി വ്യാപകമായി വിട്ടുനൽകുന്ന സാഹചര്യത്തിൽ, പകരം വനവത്‌കരണ നടപടികളിൽ വ്യക്തതയില്ലെന്ന ഗുരുതര ആശങ്ക ഉയർന്ന് വരുന്നു. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ, കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ആവശ്യമായ കണക്കുകൾ വ്യക്തമാക്കാനാകാത്തതായി അറിയിച്ചതാണ് ശ്രദ്ധേയമാകുന്നത്.

കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ ജൂൺ വരെ 3457 ഹെക്ടറിലധികം വനഭൂമിയാണ് വിവിധ വികസനപദ്ധതികൾക്കായി അനുവദിച്ചത്. എന്നാൽ ഇതിന് പകരമായി വനവത്‌കരണത്തിനായി ഭൂമിയും ഫണ്ടും ഉറപ്പാക്കിയോയെന്നതിൽ വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല. രാജ്യത്തിന്റെ മൊത്തം ഭൂമിയിലെ ഏകദേശം 5.4 ശതമാനമാണ് സംരക്ഷിത വനമേഖല, അതിനാൽ ഇത്തരം അവ്യക്തതകൾ വനവിസ്തൃതി കുറയാൻ കാരണമാകുമെന്ന ആശങ്ക ഉയരുന്നു.

ദേശീയ വന്യജീവി ബോർഡിന്റെ സ്റ്റാൻഡിങ് കമ്മിറ്റിയാണ് വനഭൂമി വികസന ആവശ്യങ്ങൾക്ക് അനുവദിക്കുന്നത്. 2014 മുതൽ പരിഗണിച്ച പദ്ധതികളിൽ 97 ശതമാനവും സംരക്ഷിത വനമേഖലയോട് ചേർന്ന പ്രദേശങ്ങളിലേതാണ്. വന്യജീവി ആവാസവ്യവസ്ഥ സംരക്ഷിക്കേണ്ട സാഹചര്യത്തിൽ, ഇതിന് വിരുദ്ധമായ തീരുമാനങ്ങളാണ് കൈക്കൊള്ളുന്നതെന്ന് യോഗ മിനിറ്റുകളിൽ നിന്ന് വ്യക്തമാകുന്നു.

2020-ൽ നടന്ന മൂന്ന് യോഗങ്ങളിൽ 1792 ഹെക്ടർ വനഭൂമി വകമാറ്റാൻ അനുമതി നൽകിയപ്പോൾ, 2021 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ മാത്രം 14,000 ഹെക്ടറിലധികം ഭൂമിക്ക് അനുമതി നൽകി. നിയമപ്രകാരം, വനഭൂമി മറ്റുപയോഗങ്ങൾക്ക് മാറ്റുമ്പോൾ തുല്യ വിസ്തൃതിയിലുള്ള ഭൂമി പകരം വനവത്‌കരണത്തിനായി നൽകുകയും അതിന് ആവശ്യമായ തുക ഫണ്ടിലേക്ക് അടയ്ക്കുകയും വേണം. എന്നാൽ കഴിഞ്ഞ വർഷത്തെ ഭൂമി വകമാറ്റത്തിൽ ഈ വ്യവസ്ഥകൾ പാലിച്ചോയെന്നതിൽ വ്യക്തതയില്ല.

കൂടാതെ, സുപ്രീംകോടതിയുടെ മുൻകൂർ അനുമതിയില്ലാതെ വന്യജീവി സങ്കേതങ്ങളിലോ ദേശീയോദ്യാനങ്ങളിലോ പുനർവിജ്ഞാപനം നടത്താൻ കഴിയില്ലെന്ന 2000 നവംബർ 13-ലെ ഉത്തരവുണ്ടായിരിക്കെ, വിവാദമായ അന്തമാൻ പദ്ധതിയുടെ കാര്യത്തിൽ ഇത് പാലിച്ചോയെന്നതിലും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല.

മുൻ ഐ.എഫ്.എസ്. ഉദ്യോഗസ്ഥയായ പ്രകൃതി ശ്രീവാസ്തവയ്ക്ക് ലഭിച്ച വിവരാവകാശ മറുപടികളിലാണ് ഈ വിവരങ്ങൾ പുറത്ത് വന്നത്.

Recent News

Advertisement
WhiteswanTV Footer