Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഒമ്പത് വർഷമായിട്ടും മായാത്ത നാണക്കേട്; ആർസിബിയുടെ പേരിൽ തന്നെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ൻപത് വർഷമായി സ്വന്തം പേരിലൊരു നാണക്കേട് പേറുകയാണ് ആർസിബി. ഇന്നലെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ നാലോവർ പൂർത്തിയാകുമ്പോൾ ഒമ്പത് റൺസിന് ആറ് വിക്കറ്റ് എന്ന നിലയിലായിരുന്നു ഡൽഹി ക്യാപിറ്റൽസ്. അത് കണ്ടപ്പോൾ ചിലർക്കെങ്കിലും ചില ആഗ്രങ്ങൾ മനസ്സിൽ ഉണ്ടായിക്കാണണം. ഒരു ഒൻപത് വർഷം പുറകിലേക്ക് പോയിക്കാണും കോഹ്‌ലിയും സംഘവും. 2017ലാണ് ആർസിബിയുടെ ആ ദുരന്ത സംഭവം നടക്കുന്നത്. എതിരാളികളായ കൊൽക്കത്ത ഉയർത്തിയ 132 റൺസ് അനായാസം ആർസിബി മറികടക്കുമെന്ന് തോന്നിപ്പിച്ച സമയമായിരുന്നു അത്. അന്ന് മുൻനിര താരങ്ങളുടെ കാലവറയായിരുന്നു ആർസിബി. 132 റൺസ് വിജലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് ഇറങ്ങിയ സമയത്തായിരുന്നു ക്രിസ് ഗെയ്ൽ, വിരാട് കോഹ്ലി, എ ബി ഡിവില്ലിയേഴ്സ് എന്നിവരുടെ ഇതിഹാസരുടെ നേതൃത്തത്തിൽ ഒരു ഘോഷയാത്ര.

തോൽവി ഉറപ്പിച്ച കൊൽക്കത്തയ്ക്ക് അതൊരു ആവേശമായി. വിക്കറ്റ് കീപ്പർ ബാറ്റർ കേദവ് ജാദവ് ഒമ്പത് റൺസ് നേടിയ മത്സരത്തിൽ ഒരാൾ പോലും രണ്ടക്കം കടക്കാൻ സമ്മതിച്ചില്ല കൊൽക്കത്ത ബോളർമാർ. 49 റൺസിന് അന്ന് ആർസിബി ഓൾ ഔട്ടായി. അതിന് മുൻപ് 2009-ലാണ് രാജസ്ഥാന്‍ റോയല്‍സ് 58 റണ്‍സിന് പുറത്തായത്. കൊൽക്കത്തയുമായുള്ള ആർസിബിയുടെ മത്സരത്തിൽ രാജസ്ഥാന്റെ പേരിലുള്ള റെക്കോർഡ് തിരുത്തപെട്ടു. ഇന്നലെ ഡൽഹിക്കെതിരെ ആ നാണക്കേട് മറികടക്കുമെന്ന് ഒരു പ്രതീക്ഷ ഉണ്ടായെങ്കിലും അഭിഷേക് പോറൽ, ഡേവിഡ് മില്ലർ, കെയ്ലി ജാമിസൺ എന്നിവർ ചേർന്ന് ടോട്ടൽ 75ൽ എത്തിച്ചു. ഒമ്പത് വർഷങ്ങൾക്കിപ്പുറം ആ നാണക്കേട് അങ്ങനെ തന്നെ കിടക്കുന്നു.

Recent News

Advertisement
WhiteswanTV Footer