വയനാട്: വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബീനാച്ചി അമ്പലപ്പറമ്പിൽ അബ്ദുല്ലയുടെയും ഹസ്‌നയുടെയും മകനായ മുഹമ്മദ് ഫാദിൽ (14) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.30ഓടെയാണ് വീട്ടിലെ ഹാളിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കുട്ടിയെ കണ്ടെത്തിയത്.
തുടർന്ന് സുൽത്താൻ ബത്തേരി പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹം ബത്തേരി താലൂക്ക് ഹെഡ്‌ക്വാർട്ടേഴ്സ് ആശുപത്രിയിലേക്ക് മാറ്റി.
ബീനാച്ചി ഗവൺമെന്റ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു മുഹമ്മദ് ഫാദിൽ. മുഹമ്മദ് ആദിൽ, മുഹമ്മദ് റബീദ് എന്നിവർ സഹോദരങ്ങളാണ്.




