മലപുറം: മലപ്പുറം തിരൂരിൽ പാമ്പുകടിയേറ്റ യുവാവ് കടിച്ച പാമ്പുമായി ആശുപത്രിയിലെത്തി. ആനപ്പടി സ്വദേശി നാസിം ആണ് പാമ്പുമായി ആശുപത്രിയിൽ എത്തിയത്. പാമ്പിനെ കുപ്പിയിലാക്കിയാണ് യുവാവ് ആശുപത്രിയിലെത്തിയത്. വീട്ടിനകത്തേക്ക് കയറുന്നതിനിടെയാണ് യുവാവിന് പാമ്പുകടിയേറ്റത്. കടിയേറ്റ ഉടൻ തന്നെ യുവാവ് പാമ്പിൻ്റെ ഫോട്ടോ എടുത്ത് സർപ്പ ആപ്പിന് അയച്ചുകൊടുത്തിരുന്നു. വിഷമില്ലാത്ത പാമ്പ് ആണെന്ന് സർപ്പ ആപ്പ് വഴി അറിഞ്ഞിരുന്നു. യുവാവിന് ചികിത്സ നൽകി. ആരോഗ്യനില തൃപ്തികരമാണ്




