Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മൂന്ന് ക്വിന്‍റൽ കുരുമുളക് മോഷ്ടിച്ച സംഭവം; ഒരാൾ കൂടി അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വയനാട്: ഷെഡിൽ അതിക്രമിച്ചു കയറി മൂന്ന് ക്വിന്റലോളം കുരുമുളക് മോഷ്ടിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പുല്‍പ്പള്ളി വാക്കയിൽ വീട്ടിൽ അനറ്റ് സെബാസ്റ്റ്യൻ (19)നെ എറണാകുളം കളമശ്ശേരിയിൽ നിന്ന് തിങ്കളാഴ്ച പൊലീസ് പിടികൂടി.

ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. നേരത്തെ സി.എസ്. അനൂപ് (22), നൗഫൽ നൗഷാദ് (22), മുഹമ്മദ് സിനാൻ (18) എന്നിവരെ മാർച്ചിൽ അറസ്റ്റ് ചെയ്തിരുന്നു.

ഫെബ്രുവരി 27ന് പുലർച്ചെയാണ് പാടിച്ചിറ പള്ളിതാഴെ കുഴുപ്പുമാലിയിൽ ബെന്നി മാത്യുവിന്റെ ഷെഡിൽ മോഷണം നടന്നത്. വാതിലിന്റെ പൂട്ട് പൊളിച്ച് അകത്ത് കയറിയ പ്രതികൾ മൂന്ന് ക്വിന്റലോളം വരുന്ന ആറ് ചാക്ക് ഉണങ്ങിയ കുരുമുളക് കടത്തുകയായിരുന്നു.

സംഭവത്തിന് പിന്നാലെ ഫിംഗർപ്രിന്റ് വിദഗ്ധർ ഉൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് വിവിധ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

ഇൻസ്പെക്ടർ കെ.വി. മഹേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix