കോഴിക്കോട്: കോഴിക്കോട് ചെക്യാട് പാറക്കടവിൽ ആംബുലന്‍സിന്റെ റേഡിയേറ്റര്‍ അജ്ഞാതന്‍ കുത്തിപ്പൊട്ടിച്ചു. രോഗിയുമായി പോയ ആംബുലന്‍സ് ഓവര്‍ ഹീറ്റ് ആയതിനെ തുടര്‍ന്ന് തൊട്ടടുത്തുള്ള ആശുപത്രിയില്‍ നിർത്തുകയായിരുന്നു. യൂത്ത് ലീഗ് ചെക്യാട് പഞ്ചായത്ത് കമ്മിറ്റിയുടെ ആംബുലന്‍സിന്റെ റേഡിയേറ്ററാണ് അജ്ഞാതന്‍ തകര്‍ത്തത്. വളയം പൊലീസില്‍ പരാതി നല്‍കി അന്വേഷണം ആരംഭിച്ചു.




