തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശത്തിലെ റഫറന്‍സ് വാദത്തിൽ ശബരിമലയില്‍ പോയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികള്‍ ആണോ എന്ന ചോദ്യവുമായി സുപ്രീം കോടതി. നൂറ്റാണ്ടുകളായുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും പുനപരിശോധിക്കാനാവില്ലെന്നും സുപ്രീം കോടതി പറഞ്ഞു. ആചാരമാണോ അതോ സ്ത്രീയുടെ ആഗ്രഹം ആണോ നിലനില്‍ക്കേണ്ടത് എന്നും സുപ്രീം കോടതി ചോദിച്ചു. ശബരിമലയില്‍ പോയതിന് ബിന്ദു അമ്മിണി ആള്‍ക്കൂട്ട ആക്രമണം നേരിടേണ്ടി വന്നിരുന്നു. ബിന്ദു അമ്മിണി വിശ്വാസിയാണെന്നും ചെറുപ്പത്തില്‍ ശബരിമലയില്‍ പോയിരുന്നുവെന്നും അഭിഭാഷക ഇന്ദിര ജയ്സിംഗ് കോടതിക്ക് മറുപടി നല്കി. ഉച്ചയ്ക്ക് ശേഷവും റഫറന്‍സില്‍ സുപ്രീം കോടതി വാദം കേൾക്കും.




