Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: supream court

ഗോവധ നിരോധന വിധിക്കെതിരെ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി

ചെന്നൈ: തമിഴ്നാട്ടിൽ ഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. ഹൈക്കോടതി വിധി മൃഗസംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന് അപ്പീലിൽ സർക്കാർ വാദിക്കുന്നു. ഗോവധത്തിന് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ സാധിക്കില്ലെന്നും, നിയമം നിർണയിക്കാനുള്ള അധികാരം നിയമസഭയ്ക്കാണെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു. കോടതി നിയമനിർമ്മാണ സഭയുടെ അധികാരത്തിൽ കടന്നുകയറിയതായി അപ്പീലിൽ ആരോപിക്കുന്നു. പ്രജനനത്തിനോ വളർത്തലിനോ കഴിയാത്ത പശുക്കളെ കൊല്ലാൻ നിലവിലെ നിയമത്തിൽ അനുമതിയുണ്ടെന്നും സർക്കാർ വിശദീകരിക്കുന്നു. ബക്രീദിനോട് അനുബന്ധിച്ച് കോയമ്പത്തൂരിൽ പൊതുസ്ഥലത്ത് ഇറച്ചിവെട്ട് സംബന്ധിച്ച […]
Read more

വേശ്യാവൃത്തി നിരോധിക്കാനല്ല വാണിജ്യവത്കരണം തടയാനാണ് നിയമം: സുപ്രീം കോടതി

ന്യൂഡൽഹി: വേശ്യാവൃത്തി നിരോധിക്കാനോ അതിനെ ക്രിമിനൽ കുറ്റമാക്കാനോ അല്ല 1956-ലെ ഇമ്മോറൽ ട്രാഫിക് (പ്രിവൻഷൻ) ആക്ട് കൊണ്ടുവന്നതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വേശ്യാവൃത്തിയുടെ വാണിജ്യവത്കരണം തടയുക മാത്രമാണ് നിയമത്തിന്റെ ലക്ഷ്യമെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ ജെ.ബി. പർഡിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണായക വിധി പുറപ്പെടുവിച്ചത്. നിയമം കൊണ്ടുവന്നത് കുറ്റവാളികളെ ശിക്ഷിക്കുന്നതിനായാണെന്നും, വേശ്യാവൃത്തിയിൽ സ്വയം ഏർപ്പെടുന്നവരെ ശിക്ഷിക്കാനല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. നിയമത്തിലെ 7, 8 വകുപ്പുകൾ സംബന്ധിച്ചും കോടതി വ്യക്തത വരുത്തി. പൊതുസ്ഥലങ്ങളിൽ വേശ്യാവൃത്തിയിൽ ഏർപ്പെടുന്നതും […]
Read more

സുപ്രീം കോടതിയിലേക്ക് 5 പുതിയ ജഡ്ജിമാരെ നിയമിച്ചു

ന്യൂഡൽഹി: ഇന്ത്യൻ നീതിന്യായ രംഗത്ത് നിർണ്ണായക ചുവടുവെപ്പായി സുപ്രീം കോടതിയിൽ അഞ്ച് പുതിയ ജഡ്ജിമാരെ രാഷ്ട്രപതി നിയമിച്ചു. ചീഫ് ജസ്റ്റിസുമായി നടത്തിയ ഔദ്യോഗിക കൂടിയാലോചനകൾക്ക് ശേഷമാണ് ഭരണഘടനയുടെ ആർട്ടിക്കിൾ 124(2) പ്രകാരം ഈ നിയമനങ്ങൾ പൂർത്തിയാക്കിയത്. കേന്ദ്ര നിയമ-ന്യായ മന്ത്രി അർജുൻ റാം മേഘ്‌വാൾ സോഷ്യൽ മീഡിയയിലൂടെ ഈ പ്രഖ്യാപനം നടത്തുകയായിരുന്നു. കേസുകളുടെ കെട്ടിക്കിടപ്പ് കുറയ്ക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് 2026 മെയ് 16-ന് രാഷ്ട്രപതി ദ്രൗപദി മുർമു സുപ്രീം കോടതി ഭേദഗതി ഓർഡിനൻസ് പുറത്തിറക്കിയത്. ഈ ഓർഡിനൻസ് […]
Read more

ശബരിമല യുവതീ പ്രവേശം: ബിന്ദു അമ്മിണിയും കനദുര്‍ഗയും വിശ്വാസികള്‍ ആണോ? സുപ്രീംകോടതി

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശത്തിലെ റഫറന്‍സ് വാദത്തിൽ ശബരിമലയില്‍ പോയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികള്‍ ആണോ എന്ന ചോദ്യവുമായി സുപ്രീം കോടതി. നൂറ്റാണ്ടുകളായുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും പുനപരിശോധിക്കാനാവില്ലെന്നും സുപ്രീം കോടതി പറഞ്ഞു. ആചാരമാണോ അതോ സ്ത്രീയുടെ ആഗ്രഹം ആണോ നിലനില്‍ക്കേണ്ടത് എന്നും സുപ്രീം കോടതി ചോദിച്ചു. ശബരിമലയില്‍ പോയതിന് ബിന്ദു അമ്മിണി ആള്‍ക്കൂട്ട ആക്രമണം നേരിടേണ്ടി വന്നിരുന്നു. ബിന്ദു അമ്മിണി വിശ്വാസിയാണെന്നും ചെറുപ്പത്തില്‍ ശബരിമലയില്‍ പോയിരുന്നുവെന്നും അഭിഭാഷക ഇന്ദിര ജയ്സിംഗ് കോടതിക്ക് മറുപടി നല്‍കി. ഉച്ചയ്ക്ക് […]
Read more

ഉദയകുമാർ ഉരുട്ടിക്കൊലക്കേസ്; പോലീസുകാരുടെ വെറുതെവിടൽ ചോദ്യം ചെയ്ത് സി.ബി.ഐ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: ഉദയകുമാർ കസ്റ്റഡി മരണക്കേസിൽ പ്രതികളായ പോലീസുകാരെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ സുപ്രീം കോടതിയെ സമീപിച്ചു. കസ്റ്റഡിയിൽ ഉണ്ടായ ക്രൂര പീഡനമാണ് ഉദയകുമാറിന്റെ മരണത്തിന് കാരണമായതെന്നും, പ്രതികൾ പോലീസുകാർ ആയതിനാൽ ശിക്ഷ അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീൽ സമർപ്പിച്ചത്. പ്രതികളെ വെറുതെ വിട്ട ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐ നൽകിയ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. ഒന്നാം പ്രതിയായ കെ. ജിതകുമാർ, നാലു മുതൽ ആറു വരെ പ്രതികളായ ടി. അജിത് കുമാർ, ഇ.കെ. സാബു, […]
Read more

ശബരിമല യുവതി പ്രവേശന കേസ്; ചരിത്രവും പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: ശബരിമലയിൽ യുവതികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ വ്യക്തമായ നിലപാട് പറയാതെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പ് മതപണ്ഡിതരെയും സാമൂഹിക നേതാക്കളെയും ഉൾപ്പെടുത്തി ഒരു സമിതി രൂപീകരിച്ച് അവരുടെ അഭിപ്രായം തേടണമെന്ന് സർക്കാർ നിർദ്ദേശിച്ചു. പുനഃപരിശോധന ഹർജികളെ സർക്കാർ പിന്തുണയ്ക്കുന്നുവെന്നും യുവതി പ്രവേശനത്തെ എതിർക്കുന്നവർക്കൊപ്പം വാദിക്കാൻ അനുവദിക്കണമെന്നുമാണ് സർക്കാരിന്റെ ആവശ്യം. സർക്കാരിനുവേണ്ടി മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്തയാണ് സുപ്രീംകോടതിയിൽ വാദിക്കുക. കേരളത്തിനായി ഏകദേശം ഒരു മണിക്കൂർ സമയം അനുവദിച്ചിരിക്കുകയാണ്. […]
Read more

ഇലക്ഷന് മുൻപ് പണം നൽകുന്ന പദ്ധതി എന്തിനാണ്: സർക്കാരുകൾക്ക് സുപ്രീം കോടതിയുടെ വിമർശനം

ന്യൂ‌ഡൽഹി: വിവിധ സർക്കാരുകൾ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സൗജന്യങ്ങൾ നൽകുന്ന പതിവുണ്ട്. ഇതിനെതിരെ വാക്കാൽ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. ഈ ട്രെൻഡ് എത്രകാലം നീണ്ടുനിൽക്കുമെന്ന് കോടതി ചോദിച്ചു. തമിഴ്‌നാട് സർക്കാർ സൗജന്യ വൈദ്യുതി പ്രഖ്യാപിച്ചതിനെതിരെ തമിഴ്‌നാട് വൈദ്യുതി വിതരണ കോർപറേഷൻ നൽകിയ ഹർജിയിലാണ് തമിഴ്‌നാട് സർക്കാരിനെയും വിവിധ സംസ്ഥാന സർക്കാരുകളെയും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അടങ്ങുന്ന ബെഞ്ച് വിമർശിച്ചത്. സൗജന്യ വിതരണം തുടരുമ്പോൾ രാജ്യത്തിന്റെ വികസനം നാം തടസപ്പെടുത്തുകയാണെന്നും കോടതി പറഞ്ഞു. ‘സൗജന്യ ഭക്ഷണവും സൗജന്യ വൈദ്യുതിയും സൗജന്യമായി സൈക്കിളും […]
Read more

നോട്ടുകെട്ടുകൾ പിടിച്ച കേസിൽ ജ.യശ്വന്ത് വർമയുടെ ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: നോട്ടുകെട്ടുകൾ പിടിച്ച കേസിൽ ജ.യശ്വന്ത് വർമയുടെ ഹർജി സുപ്രീം കോടതി തള്ളി. യശ്വന്ത് വര്‍മയ്‌ക്കെതിരായ ഇംപീച്ച്‌മെന്റ് നടപടികള്‍ അന്വേഷിക്കുന്നതിനായി രൂപീകരിച്ച പാര്‍ലമെന്ററി സമിതിക്കെതിരെ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ജസ്റ്റിസുമാരായ ദിപാങ്കര്‍ ദത്ത, സതിഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി തള്ളിയത്. 2025 മാര്‍ച്ച് 14ന് ഡല്‍ഹിയിലെ യശ്വന്ത് ശര്‍മയുടെ വീട്ടിലുണ്ടായ തീപിടിത്തത്തിനിടെയാണ് അനധികൃത പണം കണ്ടെത്തിയത്. ഇതിനെ തുടര്‍ന്നാണ് ഇംപീച്ച്‌മെന്റ് നടപടികൾക്കായി ലോക്‌സഭാ സ്പീക്കർ മൂന്നംഗ അന്വേഷണ സമിതിയെ നിയമിച്ചത്. .ജഡ്ജസ് എൻക്വയറി ആക്‌ടിൻ്റെ […]
Read more

പിഎഫില്‍ മാതാപിതാക്കളെ നോമിനിയാക്കിയത് വിവാഹശേഷം അസാധുവാകും: സുപ്രീം കോടതി

കോഴിക്കോട് : ജനറല്‍ പ്രൊവിഡന്റ് ഫണ്ടില്‍ മാതാപിതാക്കളെ നോമിനിയാക്കിയത് ജീവനക്കാരന്‍ വിവാഹിതനാകുന്നതോടെ അസാധുവാകുമെന്ന് സുപ്രീം കോടതി.ഡിഫന്‍സ് അക്കൗണ്ട്‌സ് വകുപ്പ് ജീവനക്കാരന്‍ മരിച്ചപ്പോള്‍ പിഎഫിലെ തുക ഭാര്യക്കും അമ്മയ്ക്കും തുല്യമായി വീതിച്ചുനല്‍കാന്‍ ഉത്തരവിട്ട സുപ്രീംകോടതിയുടെ നിരീക്ഷണമാണിത്. 2000 ത്തിലാണ് ജീവനക്കാരന്‍ ജോലിക്കുചേര്‍ന്നത്. അന്ന് അമ്മയെയാണ് നോമിനിയാക്കിയത്. 2003ല്‍ വിവാഹിതനായപ്പോള്‍ കേന്ദ്ര ജീവനക്കാര്‍ക്കുള്ള ഗ്രൂപ്പ് ഇന്‍ഷുറന്‌സ്, ഗ്രാറ്റ്വിറ്റി എന്നിവയില്‍ നിന്ന് അമ്മയുടെ പേരുമാറ്റി ഭാര്യയെ നോമിനിയാക്കിയിരുന്നു. എന്നാല്‍ പിഎഫിലെ നോമിനിയെ മാറ്റിയിരുന്നില്ല. 2021 ല്‍ ജീവനക്കാരന്‍ മരിച്ചതിന് പിന്നാലെ തര്‍ക്കം […]
Read more

നിമിഷപ്രിയയുടെ മോചനം: കേസില്‍ ഇടപെടുന്നതില്‍ പരിമിതിയുണ്ട്; കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: നിമിഷപ്രിയ കേസില്‍ ഇടപെടുന്നതിനു പരിമിതകളുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. നയതന്ത്ര ഇടപെടല്‍ അംഗീകരിക്കപ്പെടാത്തതിനാല്‍ സ്വകാര്യതലത്തില്‍ ചര്‍ച്ചകള്‍ നടത്താനാണ് ശ്രമിക്കുന്നത്. യെമനില്‍ സ്വാധീനമുള്ള ആളുകള്‍ വഴിയാണ് ചര്‍ച്ച നടത്തുന്നത്. മോചനത്തിനു വേണ്ടി പരാമവധി ശ്രമിക്കും. അതിനായുള്ള ശ്രമങ്ങള്‍ കേന്ദ്രം നടത്തുന്നുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.അനൗദ്യോഗിക ആശയവിനിമയം നടക്കട്ടെയെന്നു പറഞ്ഞ സുപ്രീം കോടതി തങ്ങള്‍ക്ക് ഒരു നിര്‍ദേശം നല്‍കാനാവില്ലെന്നും വ്യക്തമാക്കി. കേസ് നിരീക്ഷിക്കുകയാണെന്നു വ്യക്തമാക്കിയ കോടതി ഹര്‍ജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. നിമിഷ പ്രിയയുടെ ജയില്‍ മോചനത്തിനായി […]
Read more
Advertisement
WhiteswanTV Footer