ദോഹ: മിഡിൽ ഈസ്റ്റിലെ സംഘർഷ സാഹചര്യത്തെ തുടർന്ന് നിർത്തിവെച്ചിരുന്ന ഇന്ത്യ–ഖത്തർ വിമാന സർവീസുകൾ മെയ് 1 മുതൽ പുനരാരംഭിക്കും. ഖത്തറിലേക്കുള്ള സർവീസുകൾ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ എന്നീ വിമാനക്കമ്പനികൾ വീണ്ടും ആരംഭിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
ടിക്കറ്റുകൾ വിമാനക്കമ്പനികളുടെ ഔദ്യോഗിക വെബ്സൈറ്റുകൾ വഴിയും അംഗീകൃത ട്രാവൽ ഏജൻസികൾ വഴിയും ബുക്ക് ചെയ്യാം. സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് ഏകദേശം രണ്ട് മാസത്തോളമായി വ്യോമപാതകൾ അടച്ചതിനാൽ സർവീസുകൾ തടസ്സപ്പെട്ടിരുന്നു.
ഇപ്പോൾ വെടിനിർത്തൽ നിലവിൽ വന്നതും സുരക്ഷാ സാഹചര്യം മെച്ചപ്പെട്ടതുമാണ് സർവീസുകൾ പുനരാരംഭിക്കാൻ കാരണം. എന്നാൽ സുരക്ഷാ നടപടികളുടെ ഭാഗമായി സമയക്രമത്തിൽ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ യാത്രയ്ക്ക് മുമ്പ് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ടു സമയം സ്ഥിരീകരിക്കണമെന്ന് ദോഹയിലെ ഇന്ത്യൻ എംബസി നിർദ്ദേശിച്ചു.




