കാസര്‍കോട്: കാസര്‍കോട് പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു. എളേരിത്തട്ടിലെ ശരത്- അജിത ദമ്പതികളുടെ മകൾ ഋതു ചന്ദ്രയാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കളിപ്പാട്ടം കൂട്ടിയിട്ട മരങ്ങളിലീടയിലേക്ക് വീണതിനെത്തുടർന്ന് ഇതെടുക്കാൻ പോകവെയാണ് കുട്ടിക്ക് പാമ്പ് കടിയേൽക്കുന്നത്. അവശനിലയിൽ ആയിരുന്ന കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നു. മൂർഖനാണ് കുട്ടിയെ കടിച്ചെതെന്ന് കണ്ടെത്തിയിരുന്നു. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിന്ന ഋതു ചന്ദ്ര ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.




