എറണാകുളം: വാണിജ്യ ഗ്യാസിന്റെ വില വർധിപ്പിച്ച തീരുമാനം ജനദ്രോഹമാണെന്ന് കെ സി വേണുഗോപാൽ. തെരഞ്ഞെടുപ്പ് കഴിയും വരെ ഒന്നും മിണ്ടിയിട്ടില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ തന്നെ ഭീകരമായ വിലവർധനയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര നീക്കം പിൻവലിക്കണമെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.
അതേസമയം, കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കത്തിൽ, അത്തരം ചർച്ചകൾ പാടില്ലെന്നാണ് പാർട്ടി തീരുമാനമെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. കേരളത്തിൽ എന്തുതന്നെയായാലും കോൺഗ്രസിന്റെ ഒരു മുഖ്യമന്ത്രി വരും. അപ്പോൾ മധുരം വിതരണം ചെയ്യാം. സർവ്വേകളിൽ വിശ്വാസമില്ല, സർവ്വേകളെക്കാൾ മുകളിലുള്ള ഫലം ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.




