കൊച്ചി: അങ്കമാലിയിൽ ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ പാപ്പാൻ പ്രദീപിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അദ്ദേഹത്തിന് അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ലെന്നും ആശുപത്രി വ്യക്തമാക്കി. ആനയുടെ ആക്രമണത്തിൽ പ്രദീപിന് നട്ടെല്ലിനും തലയ്ക്കുമാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് അദ്ദേഹത്തെ ഉടൻ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതേസമയം, ഈ സംഭവത്തിൽ ലോറി ഡ്രൈവർ വിഷ്ണു മരിച്ചിരുന്നു. ആക്രമണം നടന്നതിന് പിന്നാലെ ആനയെ ഉടമ കൊല്ലത്തേക്ക് കൊണ്ടുപോയതായി റിപ്പോർട്ടുണ്ട്. ആന ഉണ്ടാക്കിയ നാശനഷ്ടങ്ങളുടെ ചെലവ് ഉടമ വഹിക്കുമെന്ന് അധികൃതർ അറിയിച്ചു.




