Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഡിന്നർ ഉഷാറാക്കാൻ “ചിക്കൻ പെരളൻ” ബെസ്റ്റാണ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പ്പം, ചോറ്, പൊറോട്ട, പാൽ കപ്പ എന്നിവയ്‌ക്കൊപ്പം വിളമ്പാൻ ഏറ്റവും അനുയോജ്യമായ വിഭവമാണ് ചിക്കൻ പെരളൻ. നാടൻ രീതിയിൽ മസാലകൾ ചേർത്ത് തയ്യാറാക്കുന്ന ചിക്കൻ പെരളന്റെ രുചി ഗംഭീരമാണ്. ഇനി എങ്ങനെയാണ് ഇത് തയ്യാറാക്കുന്നതെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

ചിക്കൻ – 500 ഗ്രാം

ചെറിയ ഉള്ളി – 1 കപ്പ്

സവാള – 1

തേങ്ങാക്കൊത്ത് – 3 ടേബിൾസ്പൂൺ

ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് – 2 ടേബിൾസ്പൂൺ

പച്ചമുളക് – 2-3 എണ്ണം

തക്കാളി – 1

മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ

കാശ്മീരി മുളകുപൊടി – 2 ടേബിൾസ്പൂൺ

മല്ലിപ്പൊടി – 1 ടേബിൾസ്പൂൺ

കുരുമുളകുപൊടി – 1 ടീസ്പൂൺ

ഗരം മസാല – 1 ടീസ്പൂൺ

പെരുംജീരകം പൊടി – ½ ടീസ്പൂൺ

കറിവേപ്പില – 2 തണ്ട്

വെളിച്ചെണ്ണ – 4 ടേബിൾസ്പൂൺ

ഉപ്പ് – ആവശ്യത്തിന്

നാരങ്ങാനീര് – 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ചിക്കൻ നന്നായി കഴുകി, മഞ്ഞൾപ്പൊടി, കുറച്ച് മുളകുപൊടി, ഉപ്പ്, നാരങ്ങാനീര് എന്നിവ ചേർത്ത് അരമണിക്കൂർ മാറ്റിവെക്കുക. ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ തേങ്ങാക്കൊത്ത് ഇട്ട് ബ്രൗൺ നിറമാകുന്നത് വരെ വറുക്കുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ചെറിയ ഉള്ളി, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഉള്ളി ബ്രൗൺ നിറമാകുമ്പോൾ തക്കാളി ചേർത്ത് ഉടയുന്നത് വരെ വേവിക്കുക. മുളകുപൊടി, മല്ലിപ്പൊടി, പെരുംജീരകം പൊടി, ഗരം മസാല എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ കുറഞ്ഞ തീയിൽ വഴറ്റുക.

ഇനി വെള്ളം ചേർക്കാതെ മാരിനേറ്റ് ചെയ്ത ചിക്കൻ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അടച്ചുവെച്ച് കുറഞ്ഞ തീയിൽ വേവിക്കുക. ഇടയ്ക്കിടെ ഇളക്കി കൊടുക്കുക. ചിക്കനിൽ നിന്ന് വെള്ളം ഇറങ്ങി അത് വറ്റി, മസാല ചിക്കനിൽ നന്നായി പെരണ്ട് വരുന്നത് വരെ ഏകദേശം 30 മിനിറ്റ് വേവിക്കുക. അവസാനമായി കുരുമുളകുപൊടിയും പച്ച കറിവേപ്പിലയും കുറച്ച് വെളിച്ചെണ്ണയും മുകളിൽ തൂവി കുറച്ചുനേരം കൂടി അടച്ചുവെക്കാം. ഇനി ഇത് ചോറിനൊപ്പമോ അപ്പത്തിനൊപ്പമോ ചൂടോടെ വിളമ്പാം.

Recent News

Advertisement
WhiteswanTV Footer