ബെംഗളൂരു: കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാർ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. ഈ മാസം 20-ന് രാവിലെ 6 മണിമുതലാണ് സമരം ആരംഭിക്കുക. 25 ശതമാനം വേതന വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ സർക്കാർ തള്ളിയതിനെ തുടർന്നാണ് സമരം നടത്താൻ തീരുമാനിച്ചത്. ആവശ്യങ്ങൾ ഉന്നയിച്ച് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു.
സർക്കാർ ഏഴ് ശതമാനം വേതന വർധന മാത്രമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാൽ ഇത് ജീവനക്കാർ അംഗീകരിച്ചിട്ടില്ല. കർണാടക ആർ.ടി.സി. ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിലെ ജീവനക്കാർ സമരത്തിൽ പങ്കെടുക്കും. ഇതോടെ സംസ്ഥാനത്ത് ഗതാഗത സംവിധാനത്തെ സമരം ബാധിക്കാനിടയുണ്ട്.




