തിരുവനന്തപുരം; പായസവും പന്തലും ലഡുവുമൊക്കെയായി വമ്പന്‍ തയ്യാറെടുപ്പുകളാണ് കെപിസിസി ആസ്ഥാനത്ത് അരങ്ങേറുന്നത്. അത്രയും ബഹളങ്ങളില്ലെങ്കിലും ഒട്ടും പിന്നിലല്ല തുടര്‍ഭരണം പ്രതീക്ഷിക്കുന്ന എല്‍ഡിഎഫും അത്രപീക്ഷിത മുന്നേറ്റം പ്രതീക്ഷിക്കുന്ന ബിജെപിയും.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഉള്‍പ്പെടെ രാവിലെ എകെജി സെന്ററിലെത്തും. ഫലമറിഞ്ഞതിനു ശേഷം ആവശ്യമെങ്കില്‍ അദ്ദേഹം തിരുവനന്തപുരത്തു തുടരും. അല്ലെങ്കില്‍ കണ്ണൂരിലേക്കു മടങ്ങും. പടക്കങ്ങള്‍ റെഡിയാണ്. എന്നാല്‍ പന്തല്‍ ഉള്‍പ്പെടെ മറ്റു ഒരുക്കങ്ങളൊന്നുമില്ലെന്നു സിപിഎം നേതാക്കള്‍ പറഞ്ഞു.
ബിജെപി ആസ്ഥാനമായ മാരാര്‍ജി ഭവനിലും വലിയ സ്‌ക്രീനുകള്‍ ഒരുക്കുന്നുണ്ട്. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, മേയര്‍ വി.വി.രാജേഷ് തുടങ്ങി നേതാക്കള്‍ പത്തു മണിയോടെ ഓഫിസിലേക്ക് എത്തുമെന്ന് ഓഫിസിന്റെ ചുമതലയുള്ളവര്‍ അറിയിച്ചു.


