കണ്ണൂര്‍: വോട്ടെണ്ണല്‍ തുടങ്ങിയതിന് ശേഷം ആദ്യമായി മുന്നിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്. 1536 വോട്ടിനാണ് ആറാം റൗണ്ടല്‍ പിണറായി മുന്നിലെത്തിയിരിക്കുന്നത്. അതേസമയം കേരളത്തിലെങ്ങും യുഡിഎഫ് തരംഗം ആഞ്ഞടിക്കുകയാണ്. പുതുപള്ളിയില്‍ 29,430 വോട്ടുകള്‍, ചാണ്ടി ഉമ്മന്‍ മുന്നില്‍. മന്ത്രിമാരില്‍ മിക്കവരും കനത്ത തോല്‍വിയിലേക്കാണ് നീങ്ങുന്നത്. പാലക്കാട് പിഷാരടിയും ശോഭ സുരേന്ദ്രനും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നേമത്ത് രാജീവ് ചന്ദ്രശേഖര്‍ തന്നെ വിജയമുറപ്പിച്ചു.




