തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുരോഗമിക്കുന്നതിനിടെ ആത്മവിശ്വാസം പ്രകടിപ്പിച്ച് മുസ്‌ലിം ലീഗ് രംഗത്ത്. ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം ഫേസ്ബുക്കിൽ പങ്കുവെച്ച ഗ്രാഫിക് ചിത്രം ശ്രദ്ധേയമായി. ലീഗ് ഓഫീസിന് മുന്നിൽ രണ്ടാം നമ്പർ ഔദ്യോഗിക വാഹനം പാർക്ക് ചെയ്തിരിക്കുന്ന ചിത്രത്തോടൊപ്പം “നമ്മൾ തൂക്കിയെന്നും” എന്ന കുറിപ്പും അദ്ദേഹം ചേർത്തിട്ടുണ്ട്.
യുഡിഎഫ് വൻഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന സൂചനകൾക്കിടെയാണ് സലാമിന്റെ ഈ പോസ്റ്റ്. നിലവിലെ കണക്കുകൾ പ്രകാരം മുസ്‌ലിം ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സീറ്റുകൾ നേടുമെന്ന പ്രതീക്ഷയും ഉയർന്നിട്ടുണ്ട്. 26 സീറ്റുകളിൽ മത്സരിച്ച ലീഗ് 23 സീറ്റുകളിലും മുന്നിൽ നിൽക്കുന്നുവെന്നാണ് റിപ്പോർട്ട്.
യുഡിഎഫ് അധികാരത്തിലെത്തിയാൽ ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ഈ ആത്മവിശ്വാസ പ്രകടനം.




