Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ധർമ്മടത്ത് ഏഴാം റൗണ്ടിൽ ലീഡ് പിടിച്ച് പിണറായി; ഇനി എണ്ണാനുള്ളത് എട്ട് റൗണ്ടുകൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: ധർമ്മടം മണ്ഡലത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൽഡിഎഫ് മുന്നേറ്റം ശക്തമാക്കി. ആദ്യ ആറു റൗണ്ടുകളിലും പിന്നിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഏഴാം റൗണ്ടിൽ മുന്നിലെത്തി. നിലവിൽ യുഡിഎഫ് സ്ഥാനാർഥി വി.പി. അബ്ദുൾ റഷീദിനെക്കാൾ 1536 വോട്ടുകളുടെ ലീഡാണ് പിണറായിക്കുള്ളത്.

ആദ്യ ആറു റൗണ്ടുകൾ കഴിഞ്ഞപ്പോൾ പിണറായി വിജയൻ 647 വോട്ടുകൾക്ക് പിന്നിലായിരുന്നു. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിലുപോലും യുഡിഎഫ് മുന്നേറ്റം പ്രകടിപ്പിച്ചിരുന്നു. ആകെ 15 റൗണ്ടുകളാണ് എണ്ണാനുള്ളത്.

ആദ്യ റൗണ്ടിൽ തന്നെ അബ്ദുൾ റഷീദ് ലീഡ് നേടി. പിണറായി വിജയൻ 5008 വോട്ടുകൾ നേടിയപ്പോൾ അബ്ദുൾ റഷീദ് 5741 വോട്ടുകൾ നേടി, 733 വോട്ടുകളുടെ മുൻതൂക്കം നേടി. രണ്ടാം റൗണ്ടിൽ ഈ ലീഡ് 2523 ആയി ഉയർന്നു. മൂന്നാം റൗണ്ടിന് ശേഷം ലീഡ് 2077 ആയി കുറഞ്ഞു. നാലാം റൗണ്ടിൽ അബ്ദുൾ റഷീദ് ലീഡ് 2812 ആയി ഉയർത്തി. ആറാം റൗണ്ട് വരെ മുന്നേറ്റം നിലനിർത്തിയെങ്കിലും ഏഴാം റൗണ്ടിൽ പിണറായി വിജയൻ ലീഡ് തിരികെ പിടിച്ചു. ഇനി എട്ട് റൗണ്ടുകളുടെ വോട്ടെണ്ണൽ കൂടി ബാക്കി.

Recent News

Advertisement
WhiteswanTV Footer