കോട്ടയം: അപ്പനും മകനും ഒന്നിച്ചു നിയമസഭയിൽ എത്തുന്ന മോഹവുമായി നടന്ന പി സി ജോർജിന്റെ മോഹം പൊലിഞ്ഞു. പൂഞ്ഞാറിൽ മത്സരിച്ച പി സി ജോര്‍ജും പാലായിൽ മത്സരിച്ച ഷോൺ ജോര്‍ജും തോല്‍വി ഉറപ്പിച്ചുകഴിഞ്ഞു. പാലായിൽ വൻ മുന്നേറ്റം പ്രതീക്ഷിച്ച ഷോൺ മൂന്നാം സ്ഥാനത്താണ്. പൂഞ്ഞാറിൽ പി സി ജോര്‍ജും മൂന്നാം സ്ഥാനത്താണ്. രണ്ടിടങ്ങളിലും യുഡിഫ് സ്ഥാനാർത്ഥികളാണ് മുന്നിൽ. ഒരുപാട് മോഹവുമായി നടന്ന പി സി ക്കും മകനും ഇനി ഒന്നിച്ചു വീട്ടിൽ തുടരാം.
പൂഞ്ഞാറിൽ മികച്ച ഭൂരിപക്ഷത്തിൽ ജയിക്കും. ആർക്കെങ്കിലും തർക്കം ഉണ്ടെങ്കിൽ അവരുമായി ഒരു കോടി രൂപ പന്തയം വെക്കാൻ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം പി സി ജോര്‍ജ് പറഞ്ഞിരുന്നു. പാലായിൽ ഷോൺ ജോർജ് ജയിക്കും. കേരള നിയമസഭയിൽ അപ്പനും മകനും ഒന്നിച്ച് എത്തുന്ന ചരിത്രം ആകും ഇത്തവണ. എന്നൊക്കെയായിരുന്നു പി സി യുടെ പ്രസ്താവനകൾ. എന്നാൽ, കണ്ട സ്വപ്‌നങ്ങൾ എല്ലാം തന്നെയിനി സ്വപ്‌നങ്ങളായി തുടരും.




