Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചരിത്രവിജയം വിനയപൂർവ്വം സ്വീകരിക്കുന്നു; കേരളത്തെ വീണ്ടെടുക്കാൻ നമുക്ക് ഒന്നിക്കാം, മറിയ ഉമ്മൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം:കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ സമാനതകളില്ലാത്ത വിജയത്തിന് പിന്നാലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് ചാണ്ടി ഉമ്മന്റെ സഹോദരി മറിയ ഉമ്മൻ. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജനാധിപത്യ ചേരി അധികാരത്തിലേക്ക് തിരിച്ചെത്തുമ്പോൾ, ഈ വിജയത്തെ അതിീവ വിനയത്തോടെയാണ് മുന്നണി സ്വീകരിക്കുന്നതെന്ന് അവർ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. കേരളം അനിവാര്യമായ ഒരു രാഷ്ട്രീയ മാറ്റത്തെ പുണർന്നു കഴിഞ്ഞുവെന്നും മാറ്റത്തിനായുള്ള ജനങ്ങളുടെ വെമ്പൽ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഉടനീളം ദൃശ്യമായിരുന്നുവെന്നും മറിയ ഉമ്മൻ കുറിച്ചു.

പ്രചാരണത്തിന്റെ ഭാഗമായി കാസർകോട് മുതൽ തിരുവനന്തപുരം വരെ 71 അസംബ്ലി മണ്ഡലങ്ങളിൽ താൻ നേരിട്ട് എത്തിയിരുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടി. ആ യാത്രകളിലുടനീളം ജനവികാരം തൊട്ടറിയാൻ സാധിച്ചു. പിതാവ് ഉമ്മൻചാണ്ടിയോട് ജനങ്ങൾക്കുള്ള അടങ്ങാത്ത സ്നേഹത്തിന്റെ ആഴം എത്രത്തോളമുണ്ടെന്ന് ഓരോ മണ്ഡലത്തിലും തനിക്ക് ബോധ്യപ്പെട്ടതായും മറിയ കുറിപ്പിൽ അനുസ്മരിച്ചു. ഉമ്മൻചാണ്ടി എന്ന ജനനായകന്റെ സ്മരണകളും അദ്ദേഹത്തിന്റെ വികസന മാതൃകകളും ഈ വിജയത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തിയെന്ന സൂചനയാണ് അവർ പങ്കുവെക്കുന്നത്.

ഈ വിജയം കേവലമൊരു രാഷ്ട്രീയ മാറ്റമല്ല, മറിച്ച് മതേതര കേരളത്തിന്റെ മുന്നേറ്റമാണെന്ന് അവർ വിശേഷിപ്പിച്ചു. പാവപ്പെട്ടവന്റെ പ്രതീക്ഷയും സ്ത്രീകളുടെയും യുവാക്കളുടെയും പ്രത്യാശയുമാണ് ഈ ജനവിധിയിലൂടെ പ്രതിഫലിക്കുന്നത്. പുതിയൊരു യുഗപ്പിറവിക്ക് തുടക്കമിടാൻ ഐക്യജനാധിപത്യ മുന്നണിക്ക് സാധിക്കുമെന്ന് താൻ ഉറച്ചു വിശ്വസിക്കുന്നതായും അവർ പറഞ്ഞു. കേരളത്തെ വീണ്ടെടുക്കാനുള്ള ഈ പോരാട്ടത്തിൽ അഹോരാത്രം പ്രയത്നിച്ച പ്രവർത്തകർക്കും സഹപ്രവർത്തകർക്കും മറിയ ഉമ്മൻ നന്ദി രേഖപ്പെടുത്തി. “നമുക്ക് കേരളത്തെ വീണ്ടെടുക്കാം, ഈ വിജയത്തെ വിനയപൂർവ്വം സ്വീകരിക്കാം” എന്ന ആഹ്വാനത്തോടെയാണ് മറിയ ഉമ്മൻ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer