Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വലിയ പരാജയം നേരിട്ടു, ആഴത്തില്‍ പരിശോധിക്കുമെന്ന് എംവി ഗോവിന്ദന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് പരാജയം കൃത്യമായി മനസിലാക്കി പഠിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്തി മുന്നോട്ടുപോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അതിന് എല്ലാതരത്തിലുള്ള പിന്തുണ ജനങ്ങളില്‍ നിന്ന് പ്രതിക്ഷിക്കുന്നതായും തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മാധ്യമങ്ങളെ കണ്ട അദ്ദേഹം പറഞ്ഞു.

എല്ലാ കാര്യത്തിലും വിശദമായ പരിശോധന നടത്തും. പൊതുവെ കേരളത്തില്‍ നല്ല പരാജയമാണ് ഉണ്ടായത്. തോല്‍വിയെക്കുറിച്ച് വികാരപ്രകടനത്തിന്റെ ഭാഗമായി പറയേണ്ടതല്ല. വോട്ടില്‍ കുറവുണ്ടായിട്ടുണ്ട്. ഓരോ മണ്ഡലത്തിലും ഓരോ പ്രദേശത്തും ആഴത്തിലുള്ള പഠനം നടത്തും. ഏതെങ്കിലും ഒരുമേഖലയില്‍ വോട്ടുകള്‍ ഏകീകരിച്ചതല്ല പരാജയത്തിന് കാരണമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

എല്‍ഡിഎഫിന്റെ പ്രവര്‍ത്തനത്തിനായി ആക്ഷീണം പ്രവര്‍ത്തിച്ച ഇടതുമുന്നണി പ്രവര്‍ത്തകരോടും എല്‍ഡിഎഫിനായി വോട്ട് ചെയ്ത വോട്ടര്‍മാരോടും നന്ദി പറുന്നതായി ഗോവിന്ദന്‍ പറഞ്ഞു.

Recent News

Advertisement
WhiteswanTV Footer