ഇത്തവണത്തെ തെരഞ്ഞെടുപ്പ് പല കാരണങ്ങൾ കൊണ്ടും ശ്രദ്ധേയമായിരുന്നു. അതിലൊന്നായിരുന്നു താരസാന്നിധ്യം. മൂന്ന് മുന്നണികളും താരങ്ങളെ ഇറക്കിയെങ്കിലും ഏറ്റവും കൂടുതൽ താരങ്ങളെ മത്സരത്തിനയച്ചത് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയാണ്. രണ്ടുതാരങ്ങളെ വീതം എൽഡിഎഫും ഒരാളെ യുഡിഎഫും താര മത്സരാർത്ഥികളായി തിരഞ്ഞെടുപ്പ് ഗോദയിലിറക്കി.
അക്കൂട്ടത്തിൽ പ്രധാനി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയായ രമേഷ് പിഷാരടിയാണ്. ബിജെപിയുടെ ശോഭാ സുരേന്ദ്രൻ, ഇടത് സ്വതന്ത്രനായ എൻഎംആർ റസാഖ് എന്നിവരായിരുന്നു എതിരാളികൾ. 13,147 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രമേഷ് പിഷാരടി കന്നിയങ്കം വിജയിച്ചുകയറിയത്. എല്‍ഡിഎഫിന്റെ സുധീര്‍ കരമന, അരുവിക്കരയിലെ ബിജെപി സ്ഥാനാര്‍ത്ഥി വിവേക് ഗോപന്‍, കുണ്ടറയില്‍ ഇറങ്ങിയ റോബിന്‍ രാധാകൃഷ്ണന്‍, അഖില്‍ മാരാര്‍, അഞ്ജലി നായര്‍, പ്രോമി കുര്യാക്കോസ് എന്നിവരെല്ലാം എട്ടുനിലയില്‍ പൊട്ടി.


