തൊടുപുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കനത്ത തോല്‍വി നേരിട്ടതിന് പിന്നാലെ വോട്ടര്‍മാരെ വിമര്‍ശിച്ച് സിപിഎം നേതാവ് എം എം മണി. യുഡിഎഫിന് വോട്ട് ചെയ്തവര്‍ വിഡ്ഢികളാണ്. പരാജയപ്പെട്ടെങ്കിലും തളരില്ലെന്നും മുണ്ടും മടക്കിക്കുത്തി ജനങ്ങള്‍ക്കിടയിലേക്ക് വീണ്ടും സജീവമായി ഇറങ്ങുമെന്നും മണി പറയുന്നു.
യുഡിഎഫിനുള്ളിലെ ആഭ്യന്തര തര്‍ക്കങ്ങളെയും എംഎം മണി പരിഹസിച്ചു. തെരഞ്ഞെടുപ്പ് കഴിയുന്നതിന് മുന്‍പേ മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് ചര്‍ച്ച ചെയ്ത പാര്‍ട്ടിയെ കുറിച്ച് എന്തുപറയാനാണ്. തെരഞ്ഞെടുപ്പ് വിജയിച്ചതിന് പിന്നാലെ തന്നെ യുഡിഎഫില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി അടി തുടങ്ങിക്കഴിഞ്ഞു. അധികാര വടംവലിയാണ് ഇപ്പോള്‍ അവിടെ നടക്കുന്നതെന്നും മണി വിമര്‍ശിച്ചു.




