ഹൈദരാബാദ്: ഐപിഎല്ലിൽ ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പഞ്ചാബ് കിങ്‌സ് പോരാട്ടം. മത്സരത്തിനിറങ്ങുമ്പോൾ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ലക്ഷ്യം ഒന്നാം സ്ഥാനമാണ്. പഞ്ചാബ് കിങ്‌സിനാകട്ടെ, ഒന്നാം സ്ഥാനം വിട്ടുകൊടുക്കില്ലെന്ന വാശിയും. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ രാത്രി 7.30നാണ് ആവേശപ്പോരാട്ടം.
അവസാന അഞ്ചുമത്സരത്തില്‍ നാലിലും ജയിച്ച ഹൈദരാബാദ് മികച്ച പ്രതീക്ഷയിലാണ്. അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍കിഷന്‍, ഹെന്റിച്ച് ക്ലാസന്‍ തുടങ്ങിയവരുടെ ബാറ്റിങ് മികവാണ് ഹൈദാരാബാദിന്റെ പ്രതീക്ഷ. ബൗളിങ്ങില്‍ പാറ്റ് കമിന്‍സും പ്രഫുല്‍ ഹിംഗെയും ഇഷാന്‍ മലിംഗയും സാകിബ് ഹുസൈനുമെല്ലാം തിളങ്ങുമെന്നതാണ് സണ്‍റൈസേഴ്‌സിന്റെ പ്രതീക്ഷ.
പഞ്ചാബ് കിങ്‌സ് അവസാന രണ്ടുമത്സരവും ടീം തോറ്റിരുന്നു. ശ്രേയസ് അയ്യരുടെ കീഴില്‍ ടീം ഇന്നത്തെ മത്സരത്തിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രഭ്‌സിമ്രാന്‍ സിങ്, പ്രിയാന്‍ഷ് ആര്യ, കൂപ്പര്‍ കനോലി, മാര്‍ക്കസ് സ്‌റ്റോയിനിസ് എന്നിവരിലാണ് ടീമിന്റെ പ്രതീക്ഷ.




