മ്യൂണിക്ക്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ആഴ്‌സണല്‍- പിഎസ്ജി ഫൈനല്‍. രണ്ടാം സെമിയില്‍ ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനെ വീഴ്ത്തിയാണ് പിഎസ്ജി കലാശപ്പോരിന് എത്തുന്നത്. ബയേണിന്റെ തട്ടകമായ അലയന്‍സ് അരീനയില്‍ നടന്ന പോരില്‍ 1-1ന് സമനിലയായതോടെയാണ് പിഎസ്ജി ഫൈനലിലേക്ക് കടന്നത്. ആദ്യ പാദത്തില്‍ 5-4ന് പിഎസ്ജി ജയിച്ചിരുന്നു.
മാനുവല്‍ ന്യൂയര്‍ വലകാക്കുന്ന ബയേണ്‍ നിരയില്‍ പട നയിക്കാന്‍ ഹാരി കെയ്ന്‍ ഉണ്ടായിരുന്നെങ്കിലും ഫ്രഞ്ച് കോട്ട പൊളിക്കാനായില്ല. കളി തുടങ്ങി മൂന്നാം മിനുട്ടില്‍ത്തന്നെ പിഎസ്ജി ബയേണിനെ ഞെട്ടിച്ചു. ഉസ്മാന്‍ ഡെംബല്ലെയുടെ ഗോളിലാണ് പിഎസ്ജി ലീഡെടുത്തത്. തോല്‍ക്കുമെന്ന് തോന്നിപ്പിച്ച് 90 മിനുട്ടുവരെ ഗോള്‍ പിറന്നില്ല. എന്നാല്‍ 94ാം മിനുട്ടില്‍ ബയേണിന് ആശ്വാസ സമനില ഗോള്‍ ഹാരി കെയ്ന്‍ നേടിക്കൊടുക്കുകയായിരുന്നു.
നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജിക്ക് ഇത്തവണ കപ്പ് നിലനിര്‍ത്താന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ ആഴ്‌സണലിനെയാണ് തോല്‍പ്പിക്കേണ്ടത്.




