തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വി പാര്‍ട്ടി വിശദമായി തന്നെ ചര്‍ച്ച ചെയ്യുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം എ ബേബി. താഴെ തട്ട് മുതലുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ കേള്‍ക്കും. പ്രവര്‍ത്തകരെ കേള്‍ക്കുന്നതാണ് എന്നും പാര്‍ട്ടി സമീപനമെന്നും എം എ ബേബി പറഞ്ഞു. തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നത്. രാവിലെ പത്ത് മണിക്ക് ആരംഭിച്ച യോഗം രാത്രി പത്ത് മണി വരെ നീണ്ടിരുന്നു. തോല്‍വി അടക്കം വിശദമായ പരിശോധിക്കുമെന്ന് വ്യക്തമാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്തെത്തിയിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയാണ് എല്‍ഡിഎഫ് നേരിട്ടത്. യുഡിഎഫ് 102 സീറ്റില്‍ വിജയിച്ച് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. എല്‍ഡിഎഫിന് 35 സീറ്റാണ് ലഭിച്ചത്. സംസ്ഥാനത്തിന്റ ചരിത്രത്തിലാദ്യമായി എന്‍ഡിഎയ്ക്ക് മൂന്ന് സീറ്റും ലഭിച്ചു.




