Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കൊല്ലത്ത് ഭാര്യയെയും മകളെയും ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; ഭർത്താവിന് 31 വർഷം കഠിന തടവും പിഴയും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: കൊല്ലത്ത് ഭാര്യയെയും മകളെയും ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിന് 31 വർഷം കഠിന തടവും 1.5 ലക്ഷം രൂപ പിഴയും വിധിച്ചു. ഇരവിപുരം വാളത്തുങ്കൽ സ്വദേശി ജയനെയാണ് കൊല്ലം ജില്ലാ ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.

2020 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യയെ സംശയിച്ചിരുന്ന ജയൻ റബ്ബർ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ആസിഡ് കൈയിൽ കരുതിയാണ് വീട്ടിലെത്തിയത്. തുടർന്ന് ഭാര്യയുടെയും മകളുടെയും ദേഹത്ത് ആസിഡ് ഒഴിച്ച് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കേസിൽ അറസ്റ്റിലായ പ്രതി പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങിയെങ്കിലും മുങ്ങി നടക്കുകയായിരുന്നു. കോടതി വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് കോട്ടയത്ത് നിന്ന് ഇയാളെ വീണ്ടും പിടികൂടി. തുടർന്ന് കോടതിയ്‌ക്ക് പ്രതിക്ക് ജാമ്യം നിഷേധിക്കുകയായിരുന്നു.

Recent News

Advertisement
WhiteswanTV Footer