മുംബൈ: മുംബൈയിലെ ദമ്പതികളുടെയും മക്കളുടെയും മരണത്തില്‍ വഴിത്തിരിവ്. തണ്ണിമത്തനിൽ നിന്നുമുണ്ടായ ഭക്ഷ്യവിഷബാധയേറ്റത് ആണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ ഭക്ഷ്യവിഷബാധയല്ല മറിച്ച് തണ്ണിമത്തനിലൂടെ ഇവരുടെ ശരീരത്തില്‍ എത്തിയ എലിവിഷമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. രണപ്പെട്ടവരുടെ ശരീരത്തിലും പഴത്തിന്റെ അവശിഷ്ടങ്ങളിലും എലിവിഷത്തില്‍ അടങ്ങിയിരിക്കുന്ന സിങ്ക് ഫോസ്‌ഫൈറ്റിന്റെ സാന്നിധ്യം കണ്ടെത്തി.
പോസ്റ്റ്‌മോര്‍ട്ടത്തിൽ മരിച്ചവരുടെ തലച്ചോര്‍, ഹൃദയം, കുടല്‍ എന്നിവ പച്ചനിറമായതായി കണ്ടെത്തിയിരുന്നു. ഇതോടെയാണ് പോലീസ് വിശദമായ അന്വേഷണം നടത്തിയത്. സംഭവദിവസം മുംബൈയിലെ ഇവരുടെ വീട്ടിൽ ബന്ധുക്കൾ എത്തിയിരുന്നു. ബന്ധുക്കള്‍ പോയതിന് ശേഷം ഇവര്‍ തണ്ണിമത്തന്‍ കഴിച്ചതിന് ശേഷമാണ് കിടന്നുറങ്ങിയത്. ഇതോടെ എല്ലാവർക്കും ഛര്‍ദ്ദിയും വയറിളക്കവുമുണ്ടായിരുന്നു. ആശുപത്രിയിൽ എത്തിയെങ്കിലും മരണപ്പെട്ടിരുന്നു.






