Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സേനാതലപ്പത്തേക്ക് ദക്ഷിണേന്ത്യൻ മുഖങ്ങൾ; തമിഴ്‌നാടിന് ഇരട്ടസന്തോഷം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: സേനാതലപ്പത്തേക്ക് സംയുക്തസേനാ മേധാവിയായി എൻ. എസ്. രാജ സുബ്രഹ്മണി നിയമിതനായി. അതേസമയം കൃഷ്ണ സ്വാമിനാഥൻ നാവികസേനാ മേധാവിയായും ചുമതലയേറ്റു. ഇരുവരും തമിഴ്‌നാട്ടുകാരായതിനാൽ സംസ്ഥാനത്തിന് ഇത് ഇരട്ടിമധുരമായ നേട്ടമായി മാറി.

1985 ഡിസംബർ 14-ന് ഗഡ്‌വാൾ റൈഫിൾസിന്റെ എട്ടാം ബറ്റാലിയനിലൂടെയാണ് രാജ സുബ്രമണി സൈനിക സേവനം ആരംഭിച്ചത്. നാല് പതിറ്റാണ്ടോളം നീണ്ട സേവനകാലത്ത് രാജ്യത്തെ വിവിധ സംഘർഷ മേഖലകളിൽ അദ്ദേഹം സേവനം അനുഷ്ഠിച്ചു. 2024 ജൂലൈ ഒന്നിനാണ് കരസേനയുടെ 47-ാമത് ഉപമേധാവിയായി ചുമതലയേറ്റത്.

ലണ്ടനിലെ കിംഗ്സ് കോളേജ് ലണ്ടനിൽ നിന്ന് ബിരുദാനന്തര ബിരുദവും മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് എംഫിലും നേടി. അസമിലെ ഓപ്പറേഷൻ റിനോയിൽ 16 ഗഡ്‌വാൾ റൈഫിൾസിനെ നയിച്ച അദ്ദേഹം ജമ്മു-കശ്മീരിലെ 168 ഇൻഫൻട്രി ബ്രിഗേഡിനും 17 മൗണ്ടൻ ഡിവിഷനും നേതൃത്വം നൽകി. സൈനിക ജീവിതത്തിൽ നിരവധി പ്രധാന പദവികൾ അദ്ദേഹം വഹിച്ചു.

നാഷണൽ ഡിഫൻസ് അക്കാദമിയിൽ ഡിവിഷണൽ ഓഫീസറായും കസാഖ്സ്താനിൽ ഇന്ത്യയുടെ പ്രതിരോധ അറ്റാഷെയായും സേവനം അനുഷ്ഠിച്ചു. കൂടാതെ മിലിട്ടറി ഇന്റലിജൻസ്, കിഴക്കൻ കമാൻഡ്, വെല്ലിങ്ടൺ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജ് തുടങ്ങിയ സ്ഥാപനങ്ങളിലും പ്രധാന ചുമതലകൾ വഹിച്ചു. വിശിഷ്ട സേവനങ്ങൾക്ക് പരംവിശിഷ്ട സേവാ മെഡൽ, അതിവിശിഷ്ട സേവാ മെഡൽ, സേനാ മെഡൽ, വിശിഷ്ട സേവാ മെഡൽ എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Recent News

Advertisement
WhiteswanTV Footer