കൊല്‍ക്കത്ത: അധികാരമേറ്റതിന് പിന്നാലെ നിര്‍ണായക തീരുമാനങ്ങളുമായി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പുതിയ ബംഗാള്‍ മന്ത്രിസഭ. ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വേലി നിര്‍മിക്കുന്നതിനായി ബിഎസ്എഫിന് ഭൂമി കൈമാറുന്നതിനും സംസ്ഥാനത്ത് സെന്‍സസ് നടപടിള്‍ ആരംഭിക്കുന്നതിനും ആദ്യ കാബിനറ്റ് യോഗം അംഗീകാരം നല്കി.
ഭരണഘടനാ ലംഘനം നടത്തിക്കൊണ്ട് മുന്‍ സര്‍ക്കാര്‍ ഭാരതീയ ന്യായ സംഹിത നടപ്പിലാക്കിയില്ലെന്ന് ആരോപിച്ച സുവേന്ദു അധികാരി, പുതിയ ക്രിമിനല്‍ നിയമം സംസ്ഥാനത്ത് നടപ്പിലാക്കാന്‍ തീരുമാനിച്ചതായും അറിയിച്ചു.
യോഗത്തില്‍ ആറ് പ്രധാന പദ്ധതികള്‍ക്ക് അംഗീകാരം നല്കി. സംസ്ഥാനത്ത് നിലവിലുള്ള എല്ലാ സാമൂഹിക ക്ഷേമ പദ്ധതികളും തടസ്സമില്ലാതെ തുടരുമെന്നും ഒരു പദ്ധതിയും നിര്‍ത്തലാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തി സുരക്ഷയ്ക്കായി ബംഗ്ലാദേശ് അതിര്‍ത്തിയില്‍ മതില് കെട്ടുന്നതിനായി ബിഎസ്എഫിന് ആവശ്യമായ ഭൂമി കൈമാറാന്‍ തീരുമാനിച്ചതായുൂം സെന്‍സസ് നടപടികള്‍ ഉടന്‍ നടപ്പിലാക്കാന്‍ അംഗീകാരം നല്‍കിയതായും അദ്ദേഹം പറഞ്ഞു.






