Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കുഴൽമന്ദം കുടുംബാരോഗ്യ കേന്ദ്രത്തിനെതിരെ ചികിത്സാ പിഴവ് ആരോപണവുമായി യുവതിയും കുടുംബവും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: കുഴൽമന്ദം കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയ യുവതിക്ക് ഇഞ്ചക്ഷൻ എടുത്തതിന് പിന്നാലെ കാല് തളർന്നതായി പരാതി. കുഴൽമന്ദം സ്വദേശിനിയായ ഇരുപത്തിയെട്ടുകാരി അലീമയാണ് അധികൃതരുടെ ഗുരുതരമായ ചികിത്സാ പിഴവിന് ഇരയായതെന്ന് ആരോപിച്ച് രംഗത്തെത്തിയത്. കഴിഞ്ഞ മാർച്ച്‌ 22-ന് കഠിനമായ വയർവേദനയെത്തുടർന്നാണ് അലീമ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. വേദന കുറയ്ക്കാനായി ഡോക്ടറുടെ നിർദ്ദേശപ്രകാരം യുവതിയുടെ കയ്യിലും ഇടുപ്പിലുമായി രണ്ട് ഇഞ്ചക്ഷനുകൾ നൽകുകയായിരുന്നു. എന്നാൽ ഇടുപ്പിൽ ഇഞ്ചക്ഷൻ എടുത്തതിന് തൊട്ടുപിന്നാലെ ഇടതുകാലിന് അസ്വാഭാവികമായ വേദന അനുഭവപ്പെടുന്നതായി അലീമ അപ്പോൾ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ അറിയിച്ചിരുന്നു. എന്നാൽ വിറ്റാമിൻ കുറവാണ് വേദനയ്ക്ക് കാരണമെന്ന നിസ്സാരമായ മറുപടി നൽകി ഡോക്ടർ ഇവരെ മടക്കി അയക്കുകയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്.

ദിവസങ്ങൾ പിന്നിട്ടതോടെ സ്ഥിതി കൂടുതൽ വഷളാവുകയും ഇടതുകാലിന് കഠിനമായ വേദന അനുഭവപ്പെടുകയും നടക്കാൻ പറ്റാത്ത വിധം കാൽ തളരുകയും ചെയ്തു. ഇഞ്ചക്ഷൻ നൽകിയപ്പോൾ ഞരമ്പിന് ഏറ്റ ക്ഷതമാണ് കാൽ തളരാൻ കാരണമായതെന്നാണ് അലീമയുടെ കുടുംബം വിശ്വസിക്കുന്നത്. രണ്ട് ചെറിയ കുട്ടികളടങ്ങുന്ന ഈ കുടുംബം അലീമയുടെ ഭർത്താവ് ഫിറോസിന്റെ തുച്ഛമായ വരുമാനത്തിലാണ് കഴിഞ്ഞുപോയിരുന്നത്. എന്നാൽ ഭാര്യയുടെ ശാരീരികാവസ്ഥ മോശമായതോടെ അവളെ പരിചരിക്കാനായി ഫിറോസിനും ഇപ്പോൾ ജോലിക്ക് പോകാൻ കഴിയാത്ത സാഹചര്യമാണ്. ഇതോടെ കുടുംബത്തിന്റെ ദൈനംദിന ജീവിതവും തുടർചികിത്സയും വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്.

അലീമയുടെ തുടർചികിത്സയ്ക്ക് ആവശ്യമായ സാമ്പത്തിക സഹായം സർക്കാർ അടിയന്തരമായി നൽകണമെന്നും ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയ ഡോക്ടർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു. സംഭവത്തിൽ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ (ഡിഎംഒ) വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആശുപത്രിയിലെ ചികിത്സാ രേഖകൾ പരിശോധിക്കാനും അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ മൊഴി രേഖപ്പെടുത്താനുമാണ് തീരുമാനം. ഇതിന് പുറമെ കുഴൽമന്ദം പൊലീസിലും കുടുംബം പരാതി നൽകിയിട്ടുണ്ട്. പാവപ്പെട്ട കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും പ്രതിഷേധവുമായി രംഗത്തുണ്ട്. അന്വേഷണ റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ കൂടുതൽ നടപടികളിലേക്ക് കടക്കുകയുള്ളൂ എന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer