ആലപ്പുഴ: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ നിയുക്ത എം.എൽ.എ. വി.ഡി. സതീശന്റെ പേരിൽ ശത്രുസംഹാര പൂജ നടത്തി. ചതയം നക്ഷത്രപ്രകാരമാണ് വഴിപാട് സമർപ്പിച്ചത്.
സംസ്ഥാനത്തെ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതിനിടെ അദ്ദേഹത്തിന് അനുകൂലമായ തീരുമാനം ഉണ്ടാകണമെന്ന പ്രാർത്ഥനയോടെയാണ് അനുയായികൾ ക്ഷേത്രത്തിൽ വഴിപാട് നടത്തിയതെന്നാണ് വിവരം. രാഷ്ട്രീയ-സാമൂഹിക മേഖലകളിൽ അനുകൂല ഫലങ്ങൾക്കും ദോഷനിവാരണത്തിനുമായി ഇത്തരം പൂജകൾ നടത്തുന്നത് പതിവാണെന്നും ഭക്തർ പറയുന്നു.






