ഇടുക്കി: നിയുക്ത കേരള മുഖ്യമന്ത്രി വി.ഡി.സതീശന് ആശംസയുമായി സിപിഎം നേതാവും മുന്‍മന്ത്രിയുമായ എം.എം.മണി. ‘ജനങ്ങള്‍ തിരഞ്ഞെടുത്ത നേതാവിനെ വൈകിയാണെങ്കിലും ഹൈക്കമാന്‍ഡ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന് ആശംസകള്‍ നേരുന്നു. തിരഞ്ഞെടുപ്പില്‍ പൊതുജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നത് കാണാന്‍ കട്ടവെയിറ്റിങ്ങും’ എന്നാണ് മണി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
പത്ത് ദിവസം നീണ്ടുനിന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവിലാണ് വി.ഡി.സതീശനെ മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചത്. എറണാകുളം ജില്ലയില്‍ നിന്നുള്ള ആദ്യ മുഖ്യമന്ത്രിയാണ് സതീശന്.






