Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മന്ത്രിസഭാ പ്രവേശനത്തില്‍ മൗനം തുടര്‍ന്ന് ചെന്നിത്തല; രാജി വെക്കുമോ? അടുത്ത നീക്കമെന്ത്?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തിരഞ്ഞെടുത്ത ഹൈക്കമാന്‍ഡ് തീരുമാനത്തിനു പിന്നാലെ അതൃപ്തി രേഖപ്പെടുത്തി തലസ്ഥാനം വിട്ട രമേശ് ചെന്നിത്തല മടങ്ങിയെത്തി. പതിവായുള്ള ഗുരുവായൂര്‍ ദര്‍ശനം പൂര്‍ത്തിയാക്കി ഇന്നാണ് അദ്ദേഹം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയത്. പ്രവര്‍ത്തകര്‍ അദ്ദേഹത്തെ കാത്ത് നിന്നിരുന്നു.

ഇന്ന് രാവിലെ ഹൈക്കമാന്‍ഡ് തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും സതീശന് ആശംസകള്‍ നേരുന്നുവെന്നും പറഞ്ഞ ചെന്നിത്തല ഇതിനിടയ്ക്ക് താന്‍ രാജി വെക്കുമെന്ന തരത്തില്‍ വരെ ഭീഷണി മുഴക്കിയതായി വാര്‍ത്തകള്‍ വന്നിരുന്നു. പുതിയ മന്ത്രിസഭയുടെ ഭാഗമാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ ചെന്നിത്തല തയ്യാറായില്ല. എല്ലാ കാര്യങ്ങളും രാവിലെ വിശദീകരിച്ചിട്ടുണ്ടെന്നും കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നലെ ഹൈക്കമാന്‍ഡ് തീരുമാനം വന്നതിന് തൊട്ടുപിന്നാലെ ചെന്നിത്തല സ്ഥലം വിട്ടിരുന്നു. ഇന്ന് വിഡി സതീശന്‍ അദ്ദേഹത്തെ കാണാന്‍ വീട്ടിലെത്തുമെന്ന് പറഞ്ഞതിന് പിന്നാലെ വീണ്ടും അദ്ദേഹം വീട് വിട്ടിരിക്കുകയാണ്. സ്വകാര്യ സന്ദര്‍ശനത്തിനായാണ് പോകുന്നതെന്നാണ് ലഭിക്കുന്ന വിവരം. സതീശനുമായുള്ള കൂടിക്കാഴ്ച തല്‍ക്കാലം ഒഴിവാക്കാനാണോ ഈ നീക്കമെന്ന ചര്‍ച്ചകളും നടക്കുന്നുണ്ട്.

Recent News

Advertisement
WhiteswanTV Footer