Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ടാക്സികളിൽ കയറി ഡ്രൈവർമാരുടെ പേരും ഐഡി നമ്പറും ശേഖരിച്ച് തട്ടിപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കുവൈത്ത് സിറ്റി: ടാക്സി ഡ്രൈവർമാരുടെ പേരും ഐഡി നമ്പറും ശേഖരിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവതിയെ കുവൈത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. ഡ്രൈവർമാരുടെ പേരിൽ വ്യാജ ഡിജിറ്റൽ പേയ്‌മെന്‍റ് അക്കൗണ്ടുകൾ ഉണ്ടാക്കി, അത് ഉപയോഗിച്ച് ഓൺലൈനായി സാധനങ്ങൾ വാങ്ങി മറിച്ചുവിറ്റാണ് ഇവർ പണം സമ്പാദിച്ചിരുന്നത്.

ടാക്സികളിൽ യാത്രക്കാരിയായി കയറുന്ന യുവതി, ഡ്രൈവർമാരുടെ സീറ്റിന് പിന്നിൽ പ്രദർശിപ്പിച്ചിട്ടുള്ള പേരും സിവിൽ ഐഡി നമ്പറും രഹസ്യമായി ശേഖരിക്കും. ശേഷം, വ്യാജ അക്കൗണ്ടുകൾ നിർമിക്കും. പിന്നീട് യാത്രക്കൂലി ഡിജിറ്റലായി നൽകാമെന്ന് വിശ്വസിപ്പിച്ച് ഡ്രൈവർമാരുടെ ഫോണിലെ ‘കുവൈത്ത് മൊബൈൽ ഐഡി’ ആപ്ലിക്കേഷൻ പ്രവർത്തിപ്പിക്കാൻ ആവശ്യപ്പെടും. ഇതിലൂടെ ഡ്രൈവർമാർ പോലുമറിയാതെ അക്കൗണ്ട് വെരിഫിക്കേഷൻ നടപടികൾ ഇവർ പൂർത്തിയാക്കും. കൃത്യമായി ആസൂത്രണം ചെയ്ത തട്ടിപ്പിലൂടെ എഴുപതോളം പേരെ ഇവർ കബളിപ്പിച്ചതായി യുവതി സമ്മതിച്ചിട്ടുണ്ട്.

Recent News

Advertisement
WhiteswanTV Footer