ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സ് തോല്‍വി വഴങ്ങിയെങ്കിലും ഐപിഎല്‍ റണ്‍വേട്ടക്കാരില്‍ ആദ്യ പത്തില്‍ വീണ്ടും ഇടപിടിച്ചിരിക്കുകയാണ് സഞ്ജു സാംസൺ. 20 റണ്‍സെടുത്ത് പുറത്തായ സഞ്ജു 12 മത്സരങ്ങളില്‍ 450 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ എട്ടാം സ്ഥാനത്തെത്തി. രാജസ്ഥാന്‍ റോയല്‍സിന്‍റെ വൈഭവ് സൂര്യവംശിയെയും പഞ്ചാബ് കിംഗ്സിന്‍റെ പ്രഭ്‌സിമ്രാന്‍ സിംഗിനെയും കൂപ്പര്‍ കൊണോലിയെയും മുംബൈ ഇന്ത്യൻസിന്‍റെ റിയാന്‍ റിക്കിള്‍ടണെയുമാണ് സഞ്ജു മറികടന്നത്.
ഇന്നലെ ചെന്നൈക്കെതിരെ വെടിക്കെട്ട് അര്‍ധസെഞ്ചുറി നേടിയ ലക്നൗ സൂപ്പര്‍ ജയന്‍റ്സ് ഓപ്പണര്‍ മിച്ചല്‍ മാര്‍ഷ് ആദ്യ പത്തിലെത്തിയതാണ് മറ്റൊരു മാറ്റം. ഹെന്‍റിച്ച് ക്ലാസന്‍(508), സായ് സുദര്‍ശൻ(501), വിരാട് കോലി(484), അഭിഷേക് ശര്‍മ(481), കെ എല്‍ രാഹുല്‍(477) എന്നിവരാണ് ടോപ് ഫൈവിലുള്ളത്. ചെന്നൈയുടെ നിലവിൽ പ്ലേ ഓഫ് പ്രതീക്ഷകൾ മങ്ങി തുടങ്ങിയെങ്കിലും മികച്ച പ്രകടനം കാഴ്ചവെച്ചാൽ സഞ്ജുവിനും ആദ്യ അഞ്ചിൽ ഇടം നേടാം.






