തിരുവനന്തപുരം: വിഡി സതീശന് മന്ത്രിസഭയിലെ അംഗമായ കെ മുരളീധരന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതത് ഇംഗ്ലീഷില്‍. മലയാളത്തിലല്ലാതെ സത്യപ്രതിജ്ഞ ചെയ്ത ഏക മന്ത്രിയും മുരളീധരനാണ്. ഹര്‍ഷാരവത്തോടെയാണ് സദസ് മുരളിയെ സ്വീകരിച്ചത്.
മുഖ്യമന്ത്രിയും മറ്റ് എല്ലാ അംഗങ്ങളും മാതൃഭാഷയില്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ മുരളീധരന് മാത്രമാണ് ഇംഗ്ലീഷ് ഭാഷയില്‍ സത്യപ്രതിജ്ഞ ചെയ്തത്. ഇത്തവണ ലീഗ് മന്ത്രിമാര്‍ എല്ലാവരും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. കഴിഞ്ഞ കാലങ്ങളില്‍ സര്‍വ ശക്തനായ അള്ളാഹുവിന്റെ നാമത്തിലായിരുന്നു ലീഗ് നേതാക്കളുടെ സത്യപ്രതിജ്ഞ ചെയ്തിരുന്നത്.
സദസ്സിലുണ്ടായിരുന്ന അണികളെയും പ്രവര്‍ത്തകരെയും ഒരേപോലെ ആവേശത്തിലാക്കിയതായിരുന്നു മുരളീധരന്റെ ഈ ഇംഗ്ലീഷ് സത്യപ്രതിജ്ഞ. ദേവസ്വം ബോര്‍ഡിനെ അഴിമതിമുക്തമാക്കുമെന്ന വലിയ പ്രഖ്യാപനത്തോടെയാണ് അദ്ദേഹം അധികാരം ഏറ്റെടുത്തത്. ഒപ്പം ആരോഗ്യവകുപ്പും ചോദിച്ച് വാങ്ങി എടുക്കുകയാണ് മുരളീധരന് ചെയ്തിരിക്കുന്നത്.






