Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആവശ്യം ന്യായം: പ്രതിപക്ഷ ഉപനേതാവ് വേണമെന്ന് ബിനോയ് വിശ്വം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: പ്രതിപക്ഷ ഉപനേതൃ സ്ഥാനം വേണമെന്ന ആവശ്യം ശക്തമാക്കി സിപിഐ. പാർട്ടിക്ക് അർഹതപ്പെട്ട സ്ഥാനം തന്നെയാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും ആവശ്യം പിൻവലിക്കില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇതുവരെ പ്രതിപക്ഷത്ത് ഇരുന്ന കാലങ്ങളിൽ പ്രതിപക്ഷ നേതാവിന്റെയും ഉപനേതാവിന്റെയും സ്ഥാനങ്ങൾ സിപിഎം കൈവശം വെച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇത്തവണ അതിൽ മാറ്റം വേണമെന്നാണ് സിപിഐയുടെ ആവശ്യം.

ഉപനേതാവായി ആരെ പരിഗണിക്കണമെന്ന കാര്യത്തിൽ പാർട്ടിക്കുള്ളിൽ ധാരണയായിട്ടുണ്ടെന്നും തീരുമാനം ഉടൻ പ്രഖ്യാപിക്കാമെന്നും ബിനോയ് വിശ്വം പറഞ്ഞു. ചർച്ചകൾ തുടരുകയാണെന്നും സിപിഐക്ക് ആ സ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയുമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, വി ഡി സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ ‘വന്ദേ മാതരം’ പൂർണമായി ആലപിച്ചതിനെയും സിപിഐ വിമർശിച്ചു. ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ ഗാനത്തിലുണ്ടെന്നാണ് സിപിഐയുടെ നിലപാട്. മുൻപ് കോൺഗ്രസ് തന്നെയും മുഴുവൻ ഗാനം ഉപയോഗിക്കരുതെന്ന തീരുമാനം എടുത്തിരുന്നുവെന്നും, ചടങ്ങിൽ വിവാദ ഭാഗം ഒഴിവാക്കേണ്ടിയിരുന്നുവെന്നും സിപിഐ അഭിപ്രായപ്പെട്ടു.

Advertisement
WhiteswanTV Footer