Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സിൽവർ ലൈൻ പദ്ധതി റദ്ദാക്കി ഉത്തരവിറക്കണം; മുഖ്യമന്ത്രിക്ക് നിവേദനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിൽവർ ലൈൻ വിരുദ്ധ സമരസമിതി മുഖ്യമന്ത്രിക്ക് നിവേദനം നൽകി. പദ്ധതി പൂർണമായി ഉപേക്ഷിക്കണമെന്നാണ് സമരസമിതിയുടെ പ്രധാന ആവശ്യം. ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച വിജ്ഞാപനം റദ്ദാക്കണം, പദ്ധതിക്ക് വേണ്ടി സ്ഥാപിച്ച മഞ്ഞക്കുറ്റികൾ നീക്കം ചെയ്യണം, രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണം, അറസ്റ്റിലായവർക്ക് നഷ്ടപരിഹാരം നൽകണം എന്നിവയും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

പദ്ധതിക്കായി അഞ്ച് വർഷം മുൻപ് സ്ഥാപിച്ച മഞ്ഞക്കുറ്റികൾ കാരണം പലർക്കും ഭൂമി വിൽക്കാനോ ലോൺ എടുക്കാനോ കഴിയാത്ത അവസ്ഥയാണെന്ന് സമരസമിതി ആരോപിച്ചു. ഇത് ജനങ്ങളെ വലിയ ബുദ്ധിമുട്ടിലാക്കിയെന്നും അവർ പറഞ്ഞു. പദ്ധതി പൂർണമായി ഉപേക്ഷിക്കണമെന്ന നിലപാടിലാണ് സമരസമിതി ഇപ്പോഴും തുടരുന്നത്.

Recent News

Advertisement
WhiteswanTV Footer