വാഷിങ്ടൺ: ഇറാനിൽ ചൊവ്വാഴ്ച വീണ്ടും ആക്രമണം നടത്താനിരുന്ന പദ്ധതി ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളുടെ അഭ്യർഥനയെ തുടർന്ന് നിർത്തിവെച്ചതായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. സമാധാന കരാറിലെത്താൻ ഇറാനുമായി ഗൗരവമായ ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനുപിന്നാലെ, ഇറാനെതിരെ വീണ്ടും ആക്രമണം ഉണ്ടായാൽ പുതിയ യുദ്ധമുഖങ്ങൾ തുറക്കുമെന്ന് ഇറാൻ സേനാ വക്താവ് മുഹമ്മദ് അക്രമിനിയ മുന്നറിയിപ്പ് നൽകി. വെടിനിർത്തൽ കാലയളവ് സൈനിക ശക്തി വർധിപ്പിക്കാൻ ഉപയോഗിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധത്തിന് ഏപ്രിൽ 8-ന് നിലവിൽ വന്ന വെടിനിർത്തലോടെ താത്കാലിക ശാന്തത ഉണ്ടായിരിക്കുകയാണ്. എന്നാൽ, സ്ഥിരമായ സമാധാന കരാറിലേക്കുള്ള ശ്രമങ്ങൾ ഇതുവരെ വിജയിച്ചിട്ടില്ല.






