എറണാകുളം: പത്തുവയസ്സുകാരനെ അമ്മവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. മലയാറ്റൂർ ചെരിയംപറമ്പ് സ്വദേശികളായ രമേശ്-ദിവ്യ ദമ്പതികളുടെ മകൻ ആകതാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആറോടെയായിരുന്നു സംഭവം.
കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ആകതിനെ ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദിവ്യയുടെ അമ്മ അസുഖബാധിതയായതിനാൽ കഴിഞ്ഞ കുറച്ചുനാളുകളായി കുടുംബം പാലിശേരിയിലെ ദിവ്യയുടെ വീട്ടിലായിരുന്നു താമസം. ഈ വർഷം അഞ്ചാം ക്ലാസിലേക്കാണ് ആകത് പ്രവേശനം നേടിയിരുന്നത്. സഹോദരൻ: അദ്വൈത്.






