സുല്‍ത്താന്‍ബത്തേരി: വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവിനെ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് ഫസല്‍ ആണ് ഇന്നലെ പിടിയിലായത്. ഇക്കഴിഞ്ഞ പതിനേഴാം തീയ്യതിയായിരുന്നു കേസിനാസ്പദമായ സംഭവം.
വൈകീട്ടോടെ വീട്ടിലേക്ക് നടക്കുന്നതിനിടെ പ്രതി ഇരുചക്ര വാഹനത്തില്‍ പിന്നാലെയെത്തി യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും അശ്ലീലം പറയുകയുമായിരുന്നു. സംഭവ ശേഷം കടന്നു കളഞ്ഞ മുഹമ്മദ് ഫസലിനെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.





