Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബന്ധുവീട്ടിൽനിന്ന് 6 പവൻ കവർന്ന് കുഴിച്ചിട്ടു; പ്രതി പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: ബന്ധുവീട്ടിൽ നടന്ന സ്വർണമോഷണ കേസിൽ പരാതി നൽകാൻ പോലീസ് സ്റ്റേഷനിലെത്തിയയാൾ പിന്നീട് അറസ്റ്റിലായി. അഷറഫ് എന്നയാളെയാണ് പോലീസ് പിടികൂടിയത്. തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിലെ ബന്ധുവീട്ടിൽ നിന്നാണ് ആറുപവൻ സ്വർണം മോഷണം പോയത്. മാല, വള, മോതിരം എന്നിവ ഉൾപ്പെടെയുള്ള ആഭരണങ്ങളാണ് നഷ്ടമായത്. വീട്ടുടമയായ സദഖ് അടുത്തിടെ പുതിയ വീട്ടിലേക്ക് താമസം മാറിയതിനാൽ പഴയ വീട്ടിൽ ആളില്ലാതെയായിരുന്നു.

സംഭവത്തെ തുടർന്ന് സദഖിനൊപ്പമാണ് അഷറഫും മറ്റ് ബന്ധുക്കളും പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. പിന്നാലെ പോലീസ് നായയെ സ്ഥലത്തെത്തിച്ചു. മണംപിടിച്ച് പോയ നായ അഷറഫിന്റെ വീടിന് മുന്നിലെത്തി നിന്നതോടെയാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്. പോലീസ് ചോദ്യം ചെയ്തപ്പോൾ അഷറഫ് മോഷണക്കുറ്റം സമ്മതിച്ചു. തുടർന്ന് ഇയാളുടെ വീട്ടുമുറ്റത്ത് കുഴിച്ചിട്ട നിലയിൽ മോഷ്ടിച്ച ആഭരണങ്ങൾ പോലീസ് കണ്ടെത്തി. എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തിയത്

Recent News

Advertisement
WhiteswanTV Footer