പാലക്കാട്: പാലക്കാട് തച്ചമ്പാറയില്‍ 12 കാരനെ വീട്ടിന്റെ തട്ടിന്‍ പുറത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുതുകുറിശി ഭഗവതിപ്പറമ്പില്‍ പ്രമോദിന്റെ മകന്‍ പ്രദോഷ് ആണ് മരണപ്പെട്ടത്. സഹോദരന്‍ ടിവിയുടെ റിമോട്ട് നല്‍കാത്തതിനാലാണ് ആത്മഹത്യ ചെയ്തത്. ഉടൻ തന്നെ തച്ചമ്പാറ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.






