തിരുവനന്തപുരം: നിയമസഭാ സ്പീക്കർ തെരഞ്ഞെടുപ്പ് ആരംഭിച്ചു. പ്രോ ടേം സ്പീക്കർ ജി. സുധാകരൻ എല്ലാ നാമനിർദേശ പത്രികകളും സ്വീകരിച്ചു.
രാവിലെ ഒൻപത് മണിയോടെ സഭാനടപടികൾ ആരംഭിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശൻ ആദ്യ വോട്ട് രേഖപ്പെടുത്തി. സ്പീക്കർ തെരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെ വെള്ളിയാഴ്ചത്തെ സഭാസമ്മേളന നടപടികൾ അവസാനിക്കും.
സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപം പ്രത്യേകമായി ഒരുക്കിയ ബൂത്തിലാണ് അംഗങ്ങൾ വോട്ട് രേഖപ്പെടുത്തുന്നത്. ഗുണന ചിഹ്നം രേഖപ്പെടുത്തി വോട്ട് ചെയ്ത ശേഷം ബാലറ്റ് സ്പീക്കറുടെ മേശപ്പുറത്തെ പെട്ടിയിൽ നിക്ഷേപിക്കണം. മൂന്ന് മുന്നണികളുടെയും പോളിംഗ് ഏജൻറുമാരുടെ സാന്നിധ്യത്തിൽ നിയമസഭാ സെക്രട്ടറിയുടെ നേതൃത്വത്തിലായിരിക്കും വോട്ടെണ്ണൽ നടക്കുക.
ഫലം പ്രഖ്യാപിച്ച ശേഷം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്ന് പുതിയ സ്പീക്കറെ ഇരിപ്പിടത്തിലേക്ക് ആനയിക്കും.






