Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കൊലക്കേസിൽ പരോളിലിറങ്ങി മുങ്ങിയ പ്രതി ബോളിവുഡ് നടനായി; ഒടുവിൽ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ശേഷം പരോളിലിറങ്ങി മുങ്ങിനടന്നിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബോളിവുഡ് സിനിമകളിൽ നടനായി പ്രവർത്തിച്ചിരുന്ന ഹേമന്ത് നാഗിന്ദാസ് പുർഷോത്തംദാസ് മോദിയെയാണ് അഹമ്മദാബാദിലെ ഗീഖാന്ത മെട്രോ സ്റ്റേഷനിൽ നിന്ന് പിടികൂടിയത്.

2005ൽ നരോദയിൽ നടന്ന നാനോ യശ്വന്ദ് കാംപ്ലേ കൊലക്കേസിലാണ് ഹേമന്ത് ശിക്ഷിക്കപ്പെട്ടത്. ഭൂമിതർക്കവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിനിടെയായിരുന്നു കൊലപാതകം. 2008 ഓഗസ്റ്റ് 27ന് കോടതി ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. മഹെസാന ജയിലിൽ കഴിയുന്നതിനിടെ 2014ൽ പരോളിലിറങ്ങിയ ഹേമന്ത് പിന്നീട് തിരികെ ഹാജരാകാതെ മുങ്ങുകയായിരുന്നു. തുടർന്ന് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.

മുംബൈയിലെത്തിയ ഇയാൾ സ്പന്ദൻ മോദി എന്ന പേരിൽ ബോളിവുഡിൽ ചെറിയ വേഷങ്ങളിലൂടെ അഭിനയജീവിതം ആരംഭിച്ചു. പിന്നീട് Thugs of Hindostan, Jayeshbhai Jordaar തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. മലയാള ചിത്രം Empuraanലും ഇയാൾ അഭിനയിച്ചിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

നടനെന്ന നിലയിൽ പ്രവർത്തിച്ചിരുന്നതിനാൽ ഇയാൾ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. പ്രതി നാട്ടിലെ വീട്ടിൽ എത്തിയെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഒടുവിൽ പിടിയിലായത്. ഇയാളെ ഉടൻ മഹെസാന ജയിലിലേക്ക് മാറ്റും.

Recent News

Advertisement
WhiteswanTV Footer