ആലപ്പുഴ: സിപിഐഎം കായംകുളം ഏരിയ കമ്മിറ്റിയിൽ യു. പ്രതിഭക്കെതിരെ രൂക്ഷ വിമർശനങ്ങൾ. പ്രതിഭക്ക് കെജിഎഫ് എന്ന പേരിൽ ആരാധക കൂട്ടായ്മ ഉണ്ടാക്കിയെന്നും, പാർട്ടി വിരുദ്ധരും പുറത്താക്കിയവരും ഉൾപ്പെടെയുള്ള അംഗങ്ങൾ ഇതിനകം കൂട്ടായ്മയിൽ ചേർന്നെന്നും വിമർശനത്തിൽ ഉന്നയിച്ചു.
പാർട്ടി സജീവ പ്രവർത്തകരെ പ്രതിഭ കാണുന്നില്ല, ഫോൺ വിളിച്ചാൽ മറുപടി നൽകുന്നില്ല, പാർട്ടിക്കുള്ള ബന്ധം പത്തുവർഷത്തോളം നിലനിന്നിട്ടില്ലെന്നും കമ്മിറ്റിയിൽ പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. സോഷ്യൽ മീഡിയയിലും പ്രതിഭയെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.
ലോക്‌സഭയിൽ മൂന്നാം സ്ഥാനത്ത് പോയപ്പോഴും പാര്‍ട്ടി പണിയെടുത്ത പ്രവർത്തകർ തന്നെയല്ലേ എം.എൽ.എ. ഇവിടെ എന്ത് സംഭവിച്ചു? പ്രതിഭ അതേ സമുദായത്തിലെ ആളായതിനാൽ എന്തുകൊണ്ട് വോട്ട് ലഭിച്ചില്ല എന്ന് പരിശോധിക്കണമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി ആർ. നാസർ പറഞ്ഞു. കാര്യങ്ങൾ ഗൗരവമായി പരിശോധിക്കുമെന്നും വ്യക്തമാക്കി.






