തിരുവനന്തപുരം: അധികാരമേറ്റതിന് പിന്നാലെ ചില പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ നേതാക്കളെ ദൂരത്തേക്കുള്ള സ്ഥലംമാറ്റം ചെയ്ത സർക്കാർ നടപടിക്ക് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ താൽക്കാലിക സ്റ്റേ നൽകി.
ഓഫീസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡൻ്റ് ജ്യോതിഷ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റമാണ് സ്റ്റേ ചെയ്തത്. ഇടതു ഭരണം അനുകൂലിക്കുന്നവരെ പ്രധാനമായും ഇതിൽ ഉൾപ്പെടുത്തിയതായി റിപ്പോര്‍ട്ടുകൾ പറയുന്നു.
തിരുവനന്തപുരം റൂറലിൽ ജോലി ചെയ്തിരുന്ന നാല് ഉദ്യോഗസ്ഥരാണ് ഈ സ്ഥലംമാറ്റത്തിന് എതിരെ ട്രൈബ്യൂണലിനെ സമീപിച്ചത്. അവരുടെ ഹർജി പരിഗണിച്ചുകൊണ്ട്, ട്രൈബ്യൂണൽ ഇപ്പോഴത്തെ സ്ഥലംമാറ്റ നടപടിയെ താൽക്കാലികമായി റദ്ധാക്കിയിട്ടുണ്ട്.
സ്ഥലംമാറ്റത്തിന് തയ്യാറാണെന്നും,എന്നാൽ വളരെ ദൂരത്തേക്കുള്ള മാറ്റങ്ങളിൽ നിന്നും ഒഴിവാക്കണമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രധാന ആവശ്യം.






