Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എസ്എസ്എൽസി വിജയം; അർധവാർഷിക പരീക്ഷയിൽ 82% മാത്രം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: എട്ട്, ഒൻപത്, പത്ത് ക്ലാസുകളിലെ അർധവാർഷിക പരീക്ഷയിൽ നിരവധി വിദ്യാർഥികൾ പരാജയപ്പെട്ടിട്ടും എസ്എസ്എൽസി പരീക്ഷയിൽ വിജയശതമാനം 98 ശതമാനത്തിന് മുകളിലെത്തിയതായി വിവരാവകാശ രേഖ. മലപ്പുറം ജില്ലയിലെ സ്കൂളുകളിൽ നിന്നുള്ള കണക്കുകൾ പ്രകാരം എട്ടാം ക്ലാസിൽ അർധവാർഷിക പരീക്ഷയിലെ വിജയശതമാനം 72.9 ആയിരുന്നു. ഒൻപതാം ക്ലാസിൽ ഇത് 81.2 ശതമാനവും പത്താം ക്ലാസിൽ 82.79 ശതമാനവുമാണ്. എന്നാൽ ഇക്കുറി എസ്.എസ്.എൽ.സി. പരീക്ഷയിൽ ജില്ലയിലെ വിജയശതമാനം 98.72 ആയി ഉയർന്നു.

2025ലെ അർധവാർഷിക പരീക്ഷയിൽ എട്ടാം ക്ലാസിൽ 9,35,048 വിദ്യാർഥികളിൽ 2,53,052 പേർക്ക് എല്ലാ വിഷയങ്ങളിലും മിനിമം മാർക്ക് നേടാനായില്ല. ഒൻപതാം ക്ലാസിൽ 1,72,627 വിദ്യാർഥികളും പത്താം ക്ലാസിൽ 1,16,395 വിദ്യാർഥികളും പരാജയപ്പെട്ടു.

പത്താം ക്ലാസിലെ അർധവാർഷിക പരീക്ഷയിൽ 5,59,261 കുട്ടികളാണ് വിജയിച്ചത്. എന്നാൽ എസ്എസ്എൽസി ഫലം വന്നപ്പോൾ വിജയികളുടെ എണ്ണം 6,73,631 ആയി ഉയർന്നു. പരാജയപ്പെട്ടവരുടെ എണ്ണം 2,027 ആയി കുറഞ്ഞു. അർധവാർഷിക പരീക്ഷയിൽ പരാജയപ്പെട്ട 1,14,370 കുട്ടികൾ എസ്.എസ്.എൽ.സി. പരീക്ഷയിൽ പിന്നീട് വിജയിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.

സ്കൂളുകളിൽ എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് മുമ്പ് നടത്തുന്ന തീവ്രപരിശീലന പദ്ധതികളും പഠനപിന്തുണ പരിപാടികളും വിജയശതമാനം ഉയരാൻ കാരണമായിരിക്കാമെന്ന് പ്രഥമാധ്യാപകർ പറയുന്നു. ജില്ലാ പഞ്ചായത്തിന്റെ വിജയഭേരി പോലുള്ള പദ്ധതികൾ പിന്നാക്കം നിൽക്കുന്ന കുട്ടികളെ മുന്നിലെത്തിക്കാൻ സഹായിച്ചുവെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം യഥാർത്ഥ അക്കാദമിക് നിലവാരത്തേക്കാൾ ഉയർന്ന വിജയശതമാനം ലക്ഷ്യമിട്ടുള്ള മൂല്യനിർണയമാണോ നടക്കുന്നതെന്ന ചോദ്യവും ചിലർ ഉയർത്തുന്നുണ്ട്. വിവരാവകാശ പ്രവർത്തകൻ പി.എൻ. കൃഷ്ണകുമാർ നൽകിയ അപേക്ഷക്കും അപ്പീലിനുമൊടുവിലാണ് വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ഈ വിവരങ്ങൾ ലഭിച്ചത്.

Recent News

Advertisement
WhiteswanTV Footer